Latest News

തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ; വളരെ മോശമായിട്ടാണ് കഥാപാത്രത്തെ ചിത്രീകരിച്ചത്; ഗജനിയിലെ വേഷം കരിയറിലെ മോശം തീരുമാനമെന്ന് നയൻതാര

Malayalilife
തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ; വളരെ മോശമായിട്ടാണ് കഥാപാത്രത്തെ ചിത്രീകരിച്ചത്; ഗജനിയിലെ വേഷം കരിയറിലെ മോശം തീരുമാനമെന്ന് നയൻതാര

ലയാള സിനിമയിൽ തുടക്കം കുറിച്ച് തമിഴിലേക്ക് ചേക്കേറി ലേഡി സൂപ്പർസ്റ്റാറായ താരമാണ് നയൻതാര. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളുകൂടിയാണ്. എന്നാൽ കരിയറിന്റെ തുടക്കത്തിൽ ചെയ്ത ഒരു സിനിമയെ ഓർത്ത് നടി ഇപ്പോഴും പശ്ചാത്തപിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. തമിഴിൽ ബ്ലോക്‌ബസ്റ്റർ ഹിറ്റായ സൂര്യയുടെ ഗജിനി എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ഗജിനി ചെയ്യാൻ തീരുമാനിച്ചത് കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്ന് ഒരു അഭിമുഖത്തിൽ സംസാരിക്കവെ നയൻതാര വ്യക്തമാക്കി

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ വമ്പൻ വിജയം നേടിക്കൊടുത്ത ഗജനി എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമെന്നാണ് നയൻതാര പറഞ്ഞത്. 'സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.

Read more topics: # Nayanthara,# about her,# role in,# Gajini movie
Nayanthara about her role in Gajini movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES