Latest News

കരിയര്‍ വിടാന്‍ ആവശ്യപ്പെട്ടത് പ്രഭുദേവ; വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു; എനിക്ക് വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല, ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു; ആ റിലേഷനില്‍ സംഭവിച്ചതിനെ കുറിച്ച് നയന്‍താര 

Malayalilife
 കരിയര്‍ വിടാന്‍ ആവശ്യപ്പെട്ടത് പ്രഭുദേവ; വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു; എനിക്ക് വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല, ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു; ആ റിലേഷനില്‍ സംഭവിച്ചതിനെ കുറിച്ച് നയന്‍താര 

യന്‍താരയുടെ പിറന്നാള്‍ ദിനമായ ഇന്ന് താരത്തിന്റെ ജീവിത കഥ പറയുന്ന ബിയോണ്ട് ദ ഫെയറി ടെയില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസായിരിക്കുകയാണ്. പല വിവാദങ്ങള്‍ക്കൊടുവിലാണ് ഈ ഡോക്യുമെന്റി റിലീസായിരിക്കുന്നു. കല്ല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഈ ഡോക്യുമെന്ററിയുടെ റിലീസ്. തന്റെ ജീവതത്തില്‍ സംഭവിച്ചിരിക്കുന്ന ഇതുവരെ പറയാത്ത കാര്യങ്ങള്‍ ഈ ഡോക്യുമെന്ററിയിലൂടെ താരം പറയുന്നുണ്ട്. പ്രഭുദേവയുമായുള്ള ബന്ധത്തെ കുറിച്ചും താരം ഡോക്യുമെന്റിയില്‍ പങ്കുവെക്കുന്നുണ്ട്.

പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമാണ് നയന്‍താരയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ച നയന്‍താര സിനിമാ കരിയര്‍ വിടാനും തയ്യാറായി. സീത രാമ രാജ്യം എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയന്‍താര പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ പ്രഭുദേവയുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മാനസികമായി തകര്‍ന്ന നയന്‍താര കുറച്ച് കാലം കരിയറില്‍ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി. 

ഇപ്പോഴിതാ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയന്‍താര. ബന്ധത്തിലായ ശേഷം തന്നോട് കരിയര്‍ വിടാന്‍ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയന്‍താര ഡോക്യുമെന്ററിയില്‍ പറയുന്നു. ആദ്യമായാണ് നയന്‍താര ഇക്കാര്യത്തില്‍ മനസ് തുറക്കുന്നത്. അവസാന ദിവസത്തെ ഷൂട്ടിംഗ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷന്‍ എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ വല്ലാതായി. ഞാന്‍ പോലുമറിയാതെ കരഞ്ഞു. ഞാന്‍ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷന്‍ വിട്ട് കൊടുക്കേണ്ടി വന്നപ്പോള്‍ അതിനേക്കാള്‍ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാന്‍ ഇന്‍ഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷന്‍ അല്ലായിരുന്നു. 

നിനക്കിനി വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകള്‍ക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങള്‍ക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂര്‍ണമായും തകര്‍ത്തു. ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവര്‍ മനസിലാക്കുമെന്ന് താന്‍ ചിന്തിച്ചെന്നും നയന്‍താര വ്യക്തമാക്കി. ജീവിതത്തില്‍ പിഴവുകള്‍ പറ്റുന്നതും അതില്‍ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതില്‍ കുഴപ്പമില്ലെന്നും നയന്‍താര വ്യക്തമാക്കി. 

പ്രഭുവേദയുമായി അകന്ന ശേഷം കരിയറില്‍ നിന്നും വിട്ട് നിന്ന നയന്‍താരയ്ക്ക് മുന്‍നിര നായിക സ്ഥാനവും നഷ്ടമായിരുന്നു. എന്നാല്‍ രാജറാണി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് താരം നടത്തി. ലേഡി സൂപ്പര്‍സ്റ്റാറായി മാറുന്നതും തിരിച്ച് വരവിലാണ്. അതേസമയം പ്രഭുദേവ ബന്ധം തകര്‍ന്ന ശേഷം ഇതുവരെയും നയന്‍താരയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെയാണ് പ്രഭുദേവ നയന്‍താരയുമായി അടുത്തത്. റംലത്ത് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. അന്ന് നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും എതിരെ റംലത്ത് പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്.

Nayanthara Reveals prabhudeva

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക