Latest News

മകള്‍ കൈയില്‍ നിന്ന് പോയെന്ന് ഒരു ഘട്ടത്തില്‍ തോന്നി; എന്റെ മകളെ തിരികെ തരണം, വേറൊന്നും വേണ്ട; ക്ഷേത്രത്തില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു, ചെട്ടിക്കുളങ്ങര അമ്മയാണ് എന്റെ മോളെ എനിക്ക് തിരികെ തന്നത്; ദൈവം കഴിഞ്ഞാല്‍ എനിക്കാണ് മോളെ എനിക്കാണ് അറിയുന്നത്; ആ പ്രണയം മോള്‍ക്ക് പറ്റിയ തെറ്റ് 

Malayalilife
 മകള്‍ കൈയില്‍ നിന്ന് പോയെന്ന് ഒരു ഘട്ടത്തില്‍ തോന്നി; എന്റെ മകളെ തിരികെ തരണം, വേറൊന്നും വേണ്ട; ക്ഷേത്രത്തില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു, ചെട്ടിക്കുളങ്ങര അമ്മയാണ് എന്റെ മോളെ എനിക്ക് തിരികെ തന്നത്; ദൈവം കഴിഞ്ഞാല്‍ എനിക്കാണ് മോളെ എനിക്കാണ് അറിയുന്നത്; ആ പ്രണയം മോള്‍ക്ക് പറ്റിയ തെറ്റ് 

പിറന്നാള്‍ ദിനത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുകയാണ്. വിവാദങ്ങള്‍ക്കിടെയാണ് നയന്‍താര ബിയോണ്ട് ദ ഫെയറി ടെയില്‍ പുറത്തിറങ്ങിയത്. തന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററിയില്‍ നയന്‍താര തുറന്ന് സംസാരിക്കുന്നുണ്ട്. കരിയറിലുണ്ടായ വീഴ്ചയും ഉയര്‍ച്ചയും, സ്വകാര്യ ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ നടി പരാമര്‍ശിക്കുന്നു. പ്രഭുദേവയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഡോക്യുമെന്ററിയിലെ പ്രധാന ഭാഗങ്ങളിലൊന്ന് പ്രഭുദേവയുമായി ബന്ധപ്പെട്ടതാണ്. 

നയന്‍താരയുടെ ജീവിതം മാറി മറിയുന്നത് പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നപ്പോഴാണ്. പ്രഭുദേവയ്ക്കൊപ്പം ജീവിക്കാന്‍ വേണ്ടി മതം പോലും മാറിയിരുന്നു നയന്‍താര. കരിയര്‍ വിടാനും തീരുമാനിച്ചു. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെയാണ് പ്രഭുദേവ നയന്‍താരയുമായി അടുക്കുന്നത്. അന്ന് ഇരുവര്‍ക്കുമെതിരെ വ്യാപക വിമര്‍ശനം വന്നു. വലിയ വിവാദം വന്നപ്പോഴും ബന്ധത്തില്‍ നയന്‍താര ഉറച്ച് നിന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഇരുവരും പിരിഞ്ഞു. നയന്‍താര പ്രഭുദേവയുമായി അടുത്ത കാലഘട്ടത്തെക്കുറിച്ച് ഡോക്യുമെന്ററിയില്‍ നടിയുടെ അമ്മ ഓമന കുര്യന്‍ സംസാരിക്കുന്നുണ്ട്. മകള്‍ കൈയില്‍ നിന്ന് പോയെന്ന് ഒരു ഘട്ടത്തില്‍ തോന്നിയിരുന്നെന്ന് അമ്മ തുറന്ന് പറഞ്ഞു. ആദ്യമായാണ് നയന്‍താരയും അമ്മയും ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. 

ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മയുണ്ട്. രാവിലെ എഴുന്നേറ്റാലുടനെ അമ്മയുടെ അടുത്ത് പോയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. യേശുവിനെയും പ്രാര്‍ത്ഥിക്കും. അതും ഇതുമുണ്ട്. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്. ഇവള്‍ കൈയില്‍ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ട്. അറിയാമല്ലോ. ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാന്‍ അവിടെയിരുന്നങ്ങ് പ്രാര്‍ത്ഥിച്ചു. എനിക്കെന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട എന്ന് പ്രാര്‍ത്ഥിച്ചെന്നും അമ്മ പറയുന്നു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാല്‍ എനിക്കാണ് അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം. 

ആ രണ്ട് വര്‍ഷം മാറി നിന്നപ്പോഴും മകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നമുക്ക് ജീവിക്കാന്‍ ധൈര്യം ദൈവം തന്നിട്ടുണ്ടെന്നും നയന്‍താരയുടെ അമ്മ വ്യക്തമാക്കി. ഇതേക്കുറിച്ച് നയന്‍താരയും സംസാരിച്ചു. അമ്മയെ ഒരുപാട് പേര്‍ വിളിച്ച് മകളെ വിവാഹം ചെയ്യിക്കെന്ന് പറഞ്ഞു. കാരണം എല്ലാം അവസാനിച്ചു, അവള്‍ പ്രശ്നത്തിലാകാതെ നോക്കിക്കോ എന്ന് പറഞ്ഞെന്നും നയന്‍താര ഡോക്യുമെന്ററിയില്‍ ഓര്‍ത്തു. തനിക്ക് പറ്റിയ തെറ്റാണ് പ്രഭുദേവയുമായുള്ള ബന്ധമെന്ന് പേരെടുത്ത് പറയാതെ നയന്‍താര ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്. 

ജീവിതത്തില്‍ പിഴവുകള്‍ പറ്റും. അതില്‍ കുഴപ്പമില്ലെന്നും നയന്‍താര പറയുന്നു. താന്‍ കരിയര്‍ വിടാന്‍ അന്ന് തീരുമാനിച്ചതിന് കാരണം പ്രഭുദേവയാണെന്നും പരോക്ഷമായി നയന്‍താര പറഞ്ഞു. നാനും റൗഡി താനിലെ ചില അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയിലുണ്ട്. ഇതിന് കോപ്പിറൈറ്റ് ഉന്നയിച്ച് ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടി കഴിഞ്ഞ ദിവസം തുറന്ന് കത്ത് പുറത്ത് വിടുകയുമുണ്ടായി.
 

Nayanthara Beyond the Fairytale Documentary Review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക