Latest News

പ്രായമേറും തോറും ചെറുപ്പമാകുന്നതിന്റെ രഹസ്യം ഇതാണോ; മെയ് വഴക്കത്തോടെ സൂബ ഡാന്‍സ് ചെയ്യുന്ന നവ്യയുടെ വീഡിയോ വൈറല്‍

Malayalilife
 പ്രായമേറും തോറും ചെറുപ്പമാകുന്നതിന്റെ രഹസ്യം ഇതാണോ; മെയ് വഴക്കത്തോടെ  സൂബ ഡാന്‍സ് ചെയ്യുന്ന നവ്യയുടെ വീഡിയോ വൈറല്‍

മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. എല്ലാവിധ അപ്‌ഡേറ്റുകളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോ വൈറലാകുകയാണ്. ഒരു ആണ്‍കുട്ടിയുടെ അമ്മയായിട്ടും കൗമാരക്കാരിയുടെ ചുറുചുറുക്കോടെ സുംബ ഡാന്‍ഡ് ചെയ്യുന്ന നടിയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും വീഡിയോയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES