Latest News

മരിച്ച തെലുങ്ക് നടന്റെ അവസാന കത്ത് വൈറല്‍; കാരണം കേരളത്തോടുള്ള സ്‌നേഹം മാത്രമോ !!

Malayalilife
മരിച്ച തെലുങ്ക് നടന്റെ അവസാന കത്ത് വൈറല്‍;  കാരണം കേരളത്തോടുള്ള സ്‌നേഹം മാത്രമോ !!

ന്നലെ മരിച്ച ജൂനിയര്‍ എന്‍ടിആറിന്റെ അച്ഛനും തെലുങ്ക് താരവുമായ നന്ദമുരി ഹരികൃഷ്ണന് മലയാളികളും കണ്ണീരോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഹരികൃഷ്ണന്‍ അവസാനമായി എഴുതിയ ഒരു കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കേരളീയര്‍ ഹരികൃഷ്ണന് കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നത്. കേരളത്തോട് അദ്ദേഹത്തിനുള്ള സ്നേഹമാണ് കത്തില്‍ വ്യക്തമാകുന്നണ്ട് . ഇന്നലെ രാവിലെയാണ് നന്ദമുരി ഹരികൃഷ്ണന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. തന്റെ ആരാധകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ കാര്‍ അപകടത്തില്‍ പെട്ടാണ് ഹരികൃഷ്ണന്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം എഴുതിയ അവസാന കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായത്. തന്റെ അടുത്ത പിറന്നാള്  ആഘോഷിക്കരുതെന്നും അതിനായി നീക്കി വെച്ച തുക പ്രളയക്കെടുതിയില്‍   മുങ്ങിയിരിക്കുന്ന കേരളത്തിന് നല്‍കണമെന്നുമാണ് അദ്ദേഹം  കത്തില്‍ ആവശ്യപ്പെരിക്കുന്നത്.

സെപ്റ്റംബര്‍  രണ്ടിനാണ് ഹരികൃഷ്ണന്റെ 62-ാം പിറന്നാള് ആരാധകര്‍ ആഘോഷിക്കാനിരുന്നത്. കേരളം പ്രളയകെടുതി നേരിടുന്നുവെന്നും അതിനാല്‍ തന്നെ ഇക്കുറി  തന്റെ പിറന്നാളിന് പതിവ് ആഘോഷങ്ങളൊന്നും വേണ്ടെന്ന് അദ്ദേഹം കത്തില്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഇക്കുറി എനിക്ക് പിറന്നാളിന് പൂച്ചെണ്ടുകളും പൂമാലകളുമൊന്നും സമ്മാനമായി വേണ്ട. മറിച്ച് അതിനായുളള  പണം പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് നല്‍കണം കൂടാതെ  മഴക്കെടുതിയില്‍ വലയുന്ന ആന്ധ്രപ്രദേശിലെ  വിവിധഭാഗങ്ങളിലും  സഹായം എത്തിക്കുവാനും ആരാധകരോട് തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം താരങ്ങള്‍ക്കില്ലാത്ത സ്നേഹമാണ് തെലുങ്ക് നടനായ ഹരികൃഷ്ണന് കേരളത്തോട് ഉള്ളതെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ചകളില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.

Nandamuri Harikrishna,Car Accident, letter viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES