Latest News

താന്‍ ഹോട്ട് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചിരിച്ച് നന്ദി പറയും; പക്ഷെ ഉള്ളില്‍ കലിപ്പായിരിക്കും; മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഒരെണ്ണം ഒളിഞ്ഞു നോട്ടത്തിനുള്ളതാണ്; പലരും പ്രൊഫഷണസല്‍ ഫോട്ടോഗ്രാഫേഴ്സിനെ വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ അച്ഛന്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്; നമിതയുടെ വിശേഷങ്ങള്‍

Malayalilife
topbanner
താന്‍ ഹോട്ട് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചിരിച്ച് നന്ദി പറയും; പക്ഷെ ഉള്ളില്‍ കലിപ്പായിരിക്കും; മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഒരെണ്ണം ഒളിഞ്ഞു നോട്ടത്തിനുള്ളതാണ്; പലരും പ്രൊഫഷണസല്‍ ഫോട്ടോഗ്രാഫേഴ്സിനെ വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ അച്ഛന്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്; നമിതയുടെ വിശേഷങ്ങള്‍

സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി, ഉറ്റവരെയും വീടിനെയും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കഥ പറഞ്ഞ 'അല്‍ മല്ലു'ആണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം. ബോബന്‍ സാമുവല്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ  നടിയുടെ അഭിനയ മികവു ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്.

റെഡ് കാര്‍പറ്റില്‍ ആര്‍ ജെ മൈക്കുമായിട്ടുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. തന്നെ കുറിച്ച് ഏറ്റവും അധികം കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കവെ ഹോട്ട് ആണെന്ന് പറയുന്നത് ഇഷ്ടമല്ല എന്ന് നമിത വ്യക്തമാക്കി. ഏതെങ്കിലും പൊതു ചടങ്ങില്‍ വച്ച് ആരെങ്കിലും ഹോട്ട് എന്ന് പറഞ്ഞ് വിശേഷിപ്പിച്ചാല്‍ പുറമേയ്ക്ക് ചിരിച്ച് നന്ദി പറയുമെങ്കിലും അകമേ ആ വിശേഷണം ഇഷ്ടമല്ല എന്ന് നമിത വ്യക്തമാക്കി. 

മല്ലു എന്ന വിശേഷണത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും, കേരളത്തിന് പുറത്ത് പോയാല്‍ ആരെങ്കിലും മല്ലു എന്ന് വിളിച്ചാല്‍ അഭിമാനമാണ് തോന്നാറുള്ളത് എന്നും നമിത പ്രമോദ് പറയുന്നു. തമിഴ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മല്ലു നായിക എന്നായിരുന്നുവത്രെ നമിതയെ വിശേഷിപ്പിച്ചത്. അല്‍ മല്ലു ഒരു സ്ത്രീ പക്ഷ ചിത്രമാണ്. സമൂഹത്തിന് എന്തെങ്കിലും നല്ല സന്ദേശം നല്‍കുന്ന സിനിമകളുടെ ഭാഗമാവാനാണ് ഇഷ്ടമെന്ന് നമിത പറഞ്ഞു. 

നായികമാര്‍ക്കിടയില്‍ പരസ്പരം ഈഗോ ക്ലാഷ് ഉണ്ടാവാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാവര്‍ക്കും ഉള്ളത് പോലെ തനിക്കും അതുണ്ടെന്ന് പറയാതെ പറഞ്ഞിരിയ്ക്കുകയാണ് നമിത അഭിമുഖത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ വളരെ വൈകിയാണ് ഞാന്‍ അംഗമായത്. മറ്റ് നായികമാരെക്കാള്‍ എനിക്ക് ഫോളോവേഴ്സ് കുറഞ്ഞതില്‍ അസൂയയുണ്ട്. എല്ലാവരും പ്രൊഫഷണസല്‍ ഫോട്ടോഗ്രാഫേഴ്സിനെ വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക് ക്ഷമയില്ല. അച്ഛന്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. തനിക്ക് മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടെന്നും നമിത വെളിപ്പെടുത്തി. ഞാന്‍ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന പേജ് ഒന്ന്, പേഴ്സണല്‍ കാര്യത്തിന് രണ്ട്. ഇതൊന്നുമല്ലാതെ മൂന്നാമത്തൊരു അക്കൗണ്ട് ഒളിഞ്ഞു നോട്ടത്തിനുള്ളതാണ്- നമിത പറഞ്ഞു. 

ചില നായികമാര്‍ എന്നെ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ട് അവരെ ഞാനും ഫോളോ ചെയ്യുന്നില്ല. എന്നിരുന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് മൂന്നാമത്തെ അക്കൗണ്ട്. എന്റെ അറിവില്‍ മിക്ക നായികമാര്‍ക്കും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന് നമിത പ്രമോദ് പറയുന്നു.

ജീവിതത്തിലെ ഏറ്റവും വല്ലായ്മ തോന്നിയ സംഭവത്തെ കുറിച്ചും നമിത അഭിമുഖത്തില്‍ പങ്ക് വച്ചു. ആദ്യമായി പുരസ്‌കാരം വാങ്ങാന്‍ പോയപ്പോഴായിരുന്നു അത്. സാരിയൊക്കെ ഉടുത്തിട്ടാണ് പോയത്. പുരസ്‌കാരം വാങ്ങാന്‍ സ്റ്റേജിലേക്ക് കയറുമ്പോള്‍ സ്റ്റെപ്പിലെ ആണിയില്‍ സാരി കുടുങ്ങി താഴെ വീണു. പക്ഷെ മനസ്സ് തകരാതെ പുരസ്‌കാരം വാങ്ങി തിരിച്ചിറങ്ങി. വീണപ്പോള്‍ പിന്നെ ഫുള്‍ ബ്ലാങ്ക് ആയിരുന്നു. ആ സംഭവം ആരും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തതൊന്നുമില്ല. പക്ഷെ അവിടെ ചിലര്‍ ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും എന്നെ പിടിക്കാനും സാരി പിടിക്കാനുമൊക്കെ കുറേ പേര്‍ ഓടി വന്നു- നമിത പറഞ്ഞു.

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയായി. സൗണ്ട് തോമയിലെ നായിക വേഷമാണ് നമിതയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്. ദിലീപിനൊപ്പമുള്ള പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ അടുത്ത ചിത്രം.


 

Namitha pramod says about his new movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES