Latest News

സിനിമ മേഖലയിൽ നിൽക്കുമ്പോൾ ഹെയർ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകൂ; എന്നാൽ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ; വിവാഹശേഷം സിനിമയിലേക്ക് ഇല്ലെന്ന് നമിത പ്രമോദ്

Malayalilife
സിനിമ മേഖലയിൽ നിൽക്കുമ്പോൾ ഹെയർ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകൂ; എന്നാൽ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ; വിവാഹശേഷം സിനിമയിലേക്ക് ഇല്ലെന്ന് നമിത പ്രമോദ്

വിവാഹശേഷം സിനിമ നിർത്തിയ നടിമാർ നിരവധിയുണ്ട്. പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ചുവന്നവരുമുണ്ട്. എന്നാൽ, പുതിയ കാലത്തെ നടിമാർ വിവാഹശേഷവും അഭിനയം തുടരാൻ ആഗ്രഹിക്കുന്നവരാണ്. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിൽ പലരും ഇപ്പോഴും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോൾ ഇവരിൽ നിലപാടുകൾ കൊണ്ട് വ്യത്യസ്തയാകുകയാണ് നടി നമിത പ്രമോദ്.

വിവാഹശേഷം താൻ സിനിമയിൽ വരില്ലെന്ന് നടി നമിത പ്രമോദ്. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. താൻ കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നമിത പ്രമോദ് പറഞ്ഞു. ിനിമ മേഖലയിൽ നിൽക്കുമ്പോൾ ഹെയർ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകും. എന്നാൽ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂവെന്നും നമിത പറയുന്നു.

കല്യാണം കഴിഞ്ഞ് സെറ്റിലായ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാൻ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ തനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓർമ്മയിൽ കണ്ണാടിയുടെ മുന്നിൽ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനിൽക്കാറുണ്ടെന്ന് ചിലർ പറയാറുണ്ട്. തന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം.

സിനിമയാണ് ജീവിതം എന്നൊന്നും താൻ കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും നമിത പ്രമോദ് പറഞ്ഞു.

Namitha pramod about reel life and real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക