Latest News

വരുണ്‍ ധവാനൊപ്പം ഗ്ലാമറസ് നൃത്തച്ചുവടുകളുമായി കീര്‍ത്തി സുരേഷ്;  ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ ആദ്യ ചിത്രം ബേബിജോണിലെ ആദ്യഗാനം പുറത്ത് 

Malayalilife
വരുണ്‍ ധവാനൊപ്പം ഗ്ലാമറസ് നൃത്തച്ചുവടുകളുമായി കീര്‍ത്തി സുരേഷ്;  ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ ആദ്യ ചിത്രം ബേബിജോണിലെ ആദ്യഗാനം പുറത്ത് 

തെന്നിന്ത്യയില്‍ ഒട്ടനവധി ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ് .ബേബി ജോണിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോള്‍. ബോളിവുഡ് സൂപ്പര്‍ താരം വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ എത്തുക. ദളപതി വിജയ് നായകനായി എത്തിയ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം തെറിയുടെ റീമേക്ക് ആണ് ബേബി ജോണ്‍.

അറ്റ്‌ലീ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറക്കുന്നത്. ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.


രണ്ട് ദിവസം മുന്‍പ് ഗാനത്തിന്റെ പ്രോമോ പുറത്തുവന്നിരുന്നു. അതീവ ഗ്ലാമറസ് ലുക്കില്‍ വരുണ്‍ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീര്‍ത്തി സുരേഷിനെയാണ് ഗാനരംഗത്തില്‍ കാണാന്‍ സാധിക്കുന്നത്. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദില്‍ജിത് ദോസഞ്ജും ദീയും ചേര്‍ന്ന് ആലപിച്ച ഗാനം ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്.എ കാലീസ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 25-ന് ചിത്രം തീയേറ്ററുകളിലെത്തും.


വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.2016ല്‍ റിലീസ് ചെയ്ത വിജയ് ചിത്രമാണ് തെരി. അറ്റ്‌ലീ, ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Nain Matakka Baby John Varun DhawaN

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക