തെന്നിന്ത്യന്‍ സിനിമാ ലോകം ഞെട്ടലോടെ കേട്ട വാര്‍ത്ത ആയിരുന്നു നടി സാമന്തയും നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനം. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും 2021ല്‍ വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ എത്തി.
ഈ മാസം ആദ്യമാണ് തെലുങ്ക് നടി ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ഇരുവരുടെയും വിവാഹനിശ്ചയ ഫോട്ടോകള്‍ പങ്കിട്ട് നാ?ഗാര്‍ജുനയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ താരങ്ങളുടെ വിവാഹം എന്നാണ് നടക്കുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം മാര്‍ച്ചിലോ ആകും വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനില്‍ വച്ചാകും വിവാഹമെന്നും വിവരമുണ്ട്.ഹൈദരാബാദില്‍ വച്ചാകും റിസപ്ഷന്‍.
വിവാഹസ്ഥലം തീരുമാനിച്ച ശേഷം തീയതി ഉറപ്പിക്കുമെന്നും പറയുന്നു. പാരീസില്‍ ഒരാഴ്ച നീണ്ട ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് തിരഞ്ഞെടുത്ത ശേഷം ഹൈദരാബാദില്‍ റിസപ്ഷന്‍ നടത്തുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്റെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍. ഒരു ജീവിതകാലത്തെ സ്‌നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. 8.8.8, അനന്തമായ സ്‌നേഹത്തിന്റെ തുടക്കം', എന്നായിരുന്നു വിവാഹ നിശ്ചയ വാര്‍ത്ത പങ്കിട്ട് നാഗാര്‍ജുന കുറിച്ചിരുന്നത്.
ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാലയുടെ സിനിമാ അരങ്ങേറ്റം. അദിവി സേഷ് നായകനായ ?ഗൂഢാചാരി എന്ന ചിത്രത്തിലൂടെ 2018 ലാണ് ശോഭിത തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളായ സിനിമാപ്രേമികള്‍ക്കും പരിചിതയാണ് ശോഭിത ധൂലിപാല