തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ല്‍ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത സത്യമല്ലെന്നും ദീലിപ് നായകന്റെ സ്ഥാനത്ത് നിന്നും മാറാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് നാദിര്‍ഷ.
ദിലീപ് ഈ സിനിമയില്‍നിന്നു പിന്മാറിയെന്ന വാര്‍ത്ത തെറ്റാണ്. ഈ ചിത്രം നിര്‍മ്മിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പക്ഷേ കമ്മാരസംഭവത്തില്‍ ദിലീപ് അതേ ഗെറ്റപ്പില്‍ വന്നിരുന്നു. ഒരേ പൊലീരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്തു നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല.' നാദിര്‍ഷ പറഞ്ഞു
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ.മലയാളത്തിലെ മറ്റൊരു പ്രമുഖ നടന് തൊണ്ണൂറു കാരനായി ചിത്രത്തില്‍ എത്തുമെന്നാണ് സൂചന.
ദിലീപും നാദിര്‍ഷയും ചേര്‍ന്ന് മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഒരുമിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് ദിലിപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്റെ നീതി, ജോഷിയുടെ വാളയാര്‍ പരമശിവം തുടങ്ങിയ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്