നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നാലുമക്കളും ഭാര്യയും രാധികയും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് താരത്തിന്റേത്. താരത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. താരത്തിന്റെ ഒരു മകള്‍ ലക്ഷ്മി ഒന്നരവയസ്സുളളപ്പോള്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റു താരങ്ങളുടെ മക്കളൊക്കെ സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് മാത്രമാണ് സിനിമയിലെത്തിയത്. ഓണത്തിന് പെണ്‍മക്കളുടെ മോഡലിങ് ചിത്രങ്ങള്‍ വൈറലായിരുന്നു .
കഥാപാത്ത്രിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയെ കൊണ്ട് പച്ച എലി തീറ്റിച്ച സംവിധായകനാണ് ഭദ്രന്‍ എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍. യുവതുര്‍ക്കി എന്ന സിനിമയിലായിരുന്നു സംഭവം എന്നും സേതു വെളിപ്പെടുത്തുന്നു.
'ഭദ്രന്‍ സാര്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ ചിത്രമാണ് യുവതുര്‍ക്കി. യുവതുര്‍ക്കിയുടെ ഷൂട്ട് കൂടുതലും ചെന്നൈയില്‍ വച്ചായിരുന്നു. അന്നത്തെ വലിയ ആര്‍ട്ട് ഡയറക്ടറായിരുന്നു മുത്തുരാജായിരുന്നു യുവതുര്‍ക്കിയുടെ ആര്‍ട്ട് ഡയറക്ടര്‍. ചിത്രത്തില്‍ ഒരു സീനുണ്ട്. ജയിലില്‍ കീരിക്കാടന്‍ ജോസിന്റെ ക്യാരക്ടറിന് ചിക്കന്‍ കൊടുക്കുന്നതും, സുരേഷേട്ടന്റെ (സുരേഷ് ഗോപി) കഥാപാത്രം അത് എതിര്‍ക്കുന്നതൊക്കെയാണ് സീന്‍.
അതില്‍ കീരിക്കാടന്‍ ചെയ്ത ജയിലര്‍ സുരേഷേട്ടനെ പച്ച എലി തീറ്റിക്കണം. മുത്തുരാജ് ഒരു കേക്ക് എലിയുടെ രൂപത്തില്‍ ഉണ്ടാക്കി കൊണ്ടുവന്ന് ഭദ്രന്‍ സാറിന് കൊടുത്തു. അദ്ദേഹം അതെടുത്ത് ഒറ്റയേറ് എറിഞ്ഞു. എന്നിട്ട് പച്ച എലിയെ കൊണ്ടുവരാന്‍ പറഞ്ഞു. അവസാനം ഒറിജിനല്‍ പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു. അവസാനം മേയ്ക്കപ്പ് മാന്‍ കൊടുത്ത ഡെറ്റോള്‍ കുടിച്ച് തുപ്പുന്ന സുരേഷേട്ടനെയാണ് ഞാന്‍ കണ്ടത്'