Latest News

കാജൽ അഗർവാളിനെ നേരിട്ട് കാണിക്കാം എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സിനിമാ നിർമ്മാതാവ്അറസ്റ്റിലായത് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതോടെ; കാജലിനെ കാണാൻ പണമടച്ച് രജിസ്റ്റർ ചെയ്ത യുവാവിന് ലഭിച്ചത് നഗ്നചിത്ര സൈറ്റുകളുടെ ലിങ്കുകൾ

Malayalilife
കാജൽ അഗർവാളിനെ നേരിട്ട് കാണിക്കാം എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സിനിമാ നിർമ്മാതാവ്അറസ്റ്റിലായത് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതോടെ; കാജലിനെ കാണാൻ പണമടച്ച് രജിസ്റ്റർ ചെയ്ത യുവാവിന് ലഭിച്ചത് നഗ്നചിത്ര സൈറ്റുകളുടെ ലിങ്കുകൾ

കാജൽ അഗർവാളിനെ നേരിട്ട് കാണാനും പരിചയപ്പെടാനും അവസരമൊരുക്കാം എന്ന പേരിൽ യുവാവിൽ നിന്നും സിനിമാ നിർമ്മാതാവ് 75 ലക്ഷം രൂപ തട്ടിയ വിവരം പുറത്ത് വരുന്നത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതോടെ. മകനെ കാണാതെ ബിസിനസുകാരനായ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് യുവാവ് അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചതോടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി യുവാവിനെ പൊലീസ് കണ്ടെത്തിയപ്പോഴാണ് സിനിമാ നിർമ്മാതാവ് ഗോപാലകൃഷ്ണൻ പണം തട്ടിയെടുത്ത വിവരം പൊലീസ് അറിയുന്നത്. തുടർന്ന് യുവാവിന്റെ അച്ഛന്റെ പരാതിയിൽ രാമനാഥപുരം പൊലീസ് നിർമ്മാതാവിനെ അറസ്റ്റ് ചെയ്തു.

ചെന്നൈ അശോക് നഗറിലെ ലോഡ്ജിൽ വച്ചാണ് പ്രതി ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാഥപുരത്തെ വലിയൊരു ബിസിനസുകാരന്റെ മകനാണ് ചതിയിൽപെട്ടത്. വഞ്ചിക്കപ്പെട്ടതറിഞ്ഞ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ സംഭവം വീട്ടുകാരും അറിഞ്ഞു. കാജലിനെ നേരിട്ടു പരിചയപ്പെടുത്താം എന്നുപറഞ്ഞ് യുവാവിൽനിന്നു നിർമ്മാതാവ് തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.

മകനെ ദിവസങ്ങളായി കാണാനില്ലെന്ന പരാതിയുമായാണ് അച്ഛൻ പൊലീസിനെ സമീപിച്ചത്. മറ്റു വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു. ഒരാഴ്ച മുമ്പ്, താൻ ആത്മഹത്യയ്‌ക്കൊരുങ്ങുകയാണെന്നു പറഞ്ഞ് യുവാവ് അച്ഛനെ ഫോൺ വിളിച്ചിരുന്നു. അങ്ങനെ ഫോൺ നമ്പറിലൂടെ യുവാവിന്റെ ലൊക്കേഷൻ പൊലീസ് കണ്ടെത്തി. കൊൽക്കത്തയിലേക്കായിരുന്നു യുവാവ് ഒളിച്ചോടിയത്. അവിടെ എത്തി യുവാവിനെ കണ്ടെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് സിനിമാനിർമ്മാതാവ് ഗോപാലകൃഷ്ണനാണ് യുവാവിനെ പറ്റിച്ചത്. കാജൽ അഗർവാളിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നൽകാം എന്നായിരുന്നു വാഗ്ദാനം. നടിമാരെ നേരിട്ടു കാണാൻ അവസരമൊരുക്കുന്ന വെബ്‌സൈറ്റിനെപ്പറ്റി സുഹൃത്തുക്കൾ വഴിയാണ് അറിഞ്ഞതെന്ന് യുവാവ് പറയുന്നു. അങ്ങനെ ഒരുമാസം മുമ്പ് അത്തരമൊരു വെബ്‌സൈറ്റ് സന്ദർശിക്കാൻ ശ്രമിച്ചു. രജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഒരു ഫോൺകോൾ വന്നത്.

തന്റെ കൈയിൽ നടിമാർ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി ഫോട്ടോ അയച്ചുതരാമെന്നും അയാൾ പറഞ്ഞു. ഇതിനായി അമ്പതിനായിരം രൂപ ആദ്യം ഓൺലൈനായി അടയ്ക്കണമെന്നും അറിയിച്ചു.

അയച്ചുതന്ന ഫോട്ടോകളിൽ നിന്നു യുവാവ് തിരഞ്ഞെടുത്തത് കാജൽ അഗർവാളിന്റെ ചിത്രം. അതിനു ശേഷം പേരും മറ്റു വിവരങ്ങളുമെല്ലാം സൈറ്റിലൂടെ കൈമാറി. പിന്നീട് അയാൾ യുവാവിനെ വിളിച്ച് വീണ്ടും 50000 രൂപ ആവശ്യപ്പെട്ടു. പക്ഷേ അതിനു ശേഷം അയാൾ മറ്റ് അശ്ലീല സൈറ്റുകളുടെ ലിങ്കുകൾ മാത്രമാണ് അയച്ചിരുന്നത്. അപ്പോഴാണ് യുവാവിനു ചതി മനസ്സിലായത്. അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. 75 ലക്ഷം രൂപ തന്നില്ലെങ്കിൽ കോൾ വിവരങ്ങളും വെബ്‌സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നും നാണംകെടുത്തുമെന്നും പറഞ്ഞു.

അങ്ങനെയാണ് 75 ലക്ഷം രൂപ യുവാവ് ഓൺലൈനായി അയാൾക്ക് അയച്ചുകൊടുത്തത്. വഞ്ചിക്കപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ഒളിച്ചോടുകയും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.

പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അത് പുതുമുഖ സംവിധായകൻ മണികണ്ഠന്റേതാണെന്നു തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിർമ്മാതാവ് ശരവണ കുമാർ ആണെന്നും മണികണ്ഠൻ പൊലീസിന് മൊഴി നൽകി. അങ്ങനെയാണ് ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പൊലീസ് പിടികൂടിയത്. പ്രതിയിൽനിന്നു 10 ലക്ഷം രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

youth cheated in the name of kajal agarwal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES