നടന്‍ വിഷ്ണു വിശാലിന്റെ രണ്ടാം വിവാഹവും വേര്‍പിരിയുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ എത്തിയിരുന്നു.നടന്‍ വിഷ്ണു വിശാല്‍ അടുത്തിടെ പങ്കുവെച്ച ഒരു ട്വീറ്റിന് പിന്നാലെയായിരുന്നു ഈ അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.
'ഇതൊന്നും സാരമില്ല. ഞാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ വീണ്ടും പരാജിതനായി. വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്നാലിപ്പോള്‍ ഈ ട്വീറ്റ് വിവാഹ മോചനത്തെക്കുറിച്ചല്ലെന്ന്് വിശദീകരിച്ചിരിക്കുകയാണ് നടന്‍.
എല്ലാവര്‍ക്കും നമസ്‌കാരം. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രൊഫഷണല്‍ ജീവിതത്തെ ഉദ്ദേശിച്ച് ഞാന്‍ എഴുതിയ വാക്കുകളായിരുന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല .വിഷ്ണു വിശാല്‍ കുറിച്ചു.
ജീവിതപാഠങ്ങള്‍ എന്ന ഹാഷ് ടാഗും താരം നല്‍കിയിരുന്നു. പോസ്റ്റ് കണ്ടതോടെ താരം വീണ്ടും വിവാഹമോചിതനാകുകയാണെന്ന പ്രചാരണം ഉയര്‍ന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായത്. ആദ്യ വിവാഹ ബന്ധം അവസാനിച്ചതിനുശേഷമാണ് ജ്വാലയുമായുള്ള വിഷ്ണുവിന്റെ പ്രണയബന്ധം ആരാധകര്‍ ചര്‍ച്ചചെയ്യുന്നത്