തമാശയ്ക്ക് പോലും അങ്ങനെ പറയരുതെന്ന് പറഞ്ഞ ബാലു അണ്ണന്‍; ആശംസകളും സമ്മാനങ്ങളും ഇഷ്ടപ്പെട്ടിരുന്ന ബാലു; വയലിനിസ്റ്റ് ബാലഭാസ്‌കറിന് ഇന്ന് 42ാം പിറന്നാള്‍; അതുല്യപ്രതിഭയുടെ ഓര്‍മ്മയില്‍ തേങ്ങി സുഹൃത്തുക്കള്‍

Malayalilife
 തമാശയ്ക്ക് പോലും അങ്ങനെ പറയരുതെന്ന് പറഞ്ഞ ബാലു അണ്ണന്‍; ആശംസകളും സമ്മാനങ്ങളും ഇഷ്ടപ്പെട്ടിരുന്ന ബാലു; വയലിനിസ്റ്റ് ബാലഭാസ്‌കറിന് ഇന്ന് 42ാം പിറന്നാള്‍; അതുല്യപ്രതിഭയുടെ ഓര്‍മ്മയില്‍ തേങ്ങി സുഹൃത്തുക്കള്‍

ക്ഷക്കണക്കിന് ആരാധകരുള്ള അതുല്യപ്രതിഭയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍. തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മകള്‍ക്കും ഭാര്യക്കും തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങവേ ദേശീയ പാതയില്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലായിരുന്നു ബാലുവും ഏക മകള്‍ തേജസ്വിനിയും മരിച്ചത്. ഇന്നും മലയാളികള്‍ക്ക് ബാലുവിന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാനായിട്ടില്ല. ഇന്ന് പ്രിയപ്പെട്ടവരുടെ ബാലു അണ്ണന്റെ 42ാം പിറന്നാള്‍ ആണ്്. ഈ വേളയില്‍  ബാലഭാസ്‌കറിനെ ഓര്‍മ്മിച്ച് രംഗത്തെത്തുകയാണ് പ്രിയപ്പെട്ടവര്‍.

മലയാളികള്‍ക്ക് മുഴുവന്‍ വേദനയായി മാറിയതാിരുന്നു ബാലഭാസ്‌കറിന്റെയും ഏക മകളുടെയും മരണം. കളും ഭര്‍ത്താവും പോയതോടെ ആകെ മരവിപ്പിലാണ് ലക്ഷ്മി ഇപ്പോള്‍ ജീവിക്കുന്നത്. ഇവരുടെ വിവാഹവും വര്‍ഷങ്ങള്‍ നീണ്ടപ്രണയത്തിനൊടുവിലായിരുന്നു. 16 വര്‍ഷം കാത്തിരുന്നെത്തിയ മകളുടെ മരണം ലക്ഷ്മി ഇനിയും ഉള്‍കൊണ്ടിട്ടില്ല. സംഗീതലോകത്തെ പ്രമുഖരെല്ലാം ബാലുവിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു.

തന്റെ ജീവിതത്തിലെ വസന്തകാലമാണ് ബാലുച്ചേട്ടന്റെ മരണത്തോടെ ഇല്ലാതായതെന്നാണ് സുഹൃത്ത് ഇഷാന്‍ ദേവ് പറയുന്നത്. എല്ലാ പിറന്നാളിനും താന്‍ ആശംസകള്‍ നേരുമ്പോള്‍ ഉടനടി താങ്ക്യൂ ഡാ എന്ന മെസേജ് ബാലുഅണ്ണന്‍ തിരിച്ചയച്ചിരുന്നു. അദ്ദേഹത്തിന്റെ പിറന്നാളുകള്‍ അധികം ആഘോഷിക്കാന്‍ സാധിച്ചിട്ടില്ല. കാരണം അണ്ണന്‍ എപ്പോഴും സംഗീതപരിപാടികളുമായി തിരക്കിലായിരിക്കും. എങ്കിലും ഒരുമിച്ചുള്ളപ്പോള്‍ ആഘോഷിച്ചിരുന്നെന്നും ഇഷാന്‍ ഓര്‍ക്കുന്നു. . എല്ലാവരും വിഷ് ചെയ്യുന്നതും സമ്മാനങ്ങള്‍ കൊടുക്കുന്നതുമൊക്കെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു എന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പതിനെട്ടാം വയസ്സില്‍ അമ്മ മരിച്ചു. ആ ദുഃഖത്തില്‍ നിന്ന് മുക്തി നേടാന്‍ അഞ്ചു വര്‍ഷത്തോളം വേണ്ടി വന്നു. അതിന് പിന്നാലെയായിരുന്നു ബാലുച്ചേട്ടന്റെ മരണവും. ഒരിക്കല്‍ ഞാനും ബാലു അണ്ണനും സംസാരിക്കുന്നതിനിടയില്‍, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പോയാല്‍ എങ്ങനെ ആ അവസ്ഥ അംഗീകരിക്കാന്‍ സാധിക്കും എന്ന് ഞാന്‍ ചോദിച്ചു. എടാ തമാശക്ക് പോലും അങ്ങനെ പറയല്ലേ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അതേ വേദന അദ്ദേഹം എനിക്കു തന്നിട്ട് പോകുമ്പോള്‍ ഞാന്‍ അത് എങ്ങനെ സഹിക്കുമെന്നും ഇഷാന്‍ പറയുന്നു. ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസിച്ച് സുഹൃത്തും സഹോരതുല്യനുമായ സ്റ്റീഫന്‍ ദേവസിയും വീഡിയോ പങ്കുവച്ചിരുന്നു. 

violinist balabhaskar 42ndth birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES