തിരുവനന്തപുരം; പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും ജീവനെടുത്ത അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് ഡ്രൈവര്‍ അര്‍ജ്ജുനിന്റെ മൊഴി. ലക്ഷ്മിയും മകള്‍ തേജ്വസിനി ബാലയും മുന്‍ സീറ്റിലായിരുന്നു. കൊല്ലം കഴിഞ്ഞതു മുതലാണ് ബാലഭാസ്‌കര്‍ വാഹനം ഓടിച്ചു തുടങ്ങിയത്. അര്‍ജ്ജുനയിരുന്നു വാഹനം ഓടിച്ചിരുന്നെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
കഴിഞ്ഞ25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.