മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തി. ' വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഹൃദയത്തിന്റെ നിര്‍മ്മാതാക്കളായ മെരിലാന്‍ഡ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്
വന്താര നിരയാണ് ചിത്രത്തിലെത്തുന്നത്. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്ജുന് ലാല്‍, നിഖില്‍ നായര്‍, എന്നിവര്‍ക്കൊപ്പം നിവിന്‍ പോളിയും അതിഥി താരമായി എത്തുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ കഥാപാത്രമായെത്തും, ഷാന്‍ റഹ്മാന് ആണ് സംഗിതം. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
നടന് ശ്രീനിവാസന്റെ ചെന്നൈ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് വിനീത് തന്റെ അടുത്ത ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന് കഥയാകും വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.