മലയാളത്തില്‍ നിന്നും അവഗണനയാണെന്നും അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വാക്കുകള്‍ വൈറലായിരുന്നു. മലയാളത്തില്‍ ഇനി പാടുന്നില്ല എന്ന കടുത്ത തീരുമാനം അദ്ദേഹം എടുത്തത ും ചര്‍ച്ചയായിരുന്നു. വിജയ് യേശുദാസിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്.
കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കാന്‍ മടിയാണെന്നും വിജയ് യേശുദാസ് പറയുന്നു. വനിതയ്ക്ക നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്. ഒപ്പം ഒരു അനുഭവവും വിജയ് പങ്കുവച്ചു. ഒരിക്കല്‍ ഒരു നിര്‍മാതാവ് യേശുദാസിനെ പാടിക്കണം എന്നും പറഞ്ഞ് വന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വിളിച്ചു പറഞ്ഞു. ദാസേട്ടന്‍ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ എന്ന.് ഞാന്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്.
ഒരു നാള്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ കുറച്ചുപേര്‍ അടുത്തെത്തി. പ്രളയവും തുടര്‍ന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരി. യേശുദാസിന് ഇഷ്ടം പോലെ കാശുണ്ടാവുമല്ലോ എന്നാണ് അവര്‍ പറയുന്നത്. അവര്‍ പറഞ്ഞ തുക അഞ്ച് സിനിമകളില്‍ പാടിയാലും എനിക്ക് കിട്ടില്ല എന്നതാണ് സത്യം. ലോക്ക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകള്‍ ക്യാന്‍സലായി. നമ്മളെ ആശ്രയിച്ച് കഴിയുന്നവരെ നോക്കേണ്ടത് നമ്മള്‍ തന്നെയല്ലെ. മക്കളുടെ സ്‌കൂള്‍ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ എന്നും വിജയ് ചോദിക്കുന്നു.