ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയ്ക്കിടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ വിജയ്, ധനുഷ് ചിത്രം അസുരനിലെ ഡയലോഗ് പൊതുവേദിയില്‍ പറഞ്ഞതില്‍ സന്തോഷം പങ്കുവച്ച് സംവിധായകന്‍ വെട്രിമാരന്‍. ആ സിനിമയും സന്ദേശവും പ്രേക്ഷകരില്‍ ഒരു പോസിറ്റീവായി എത്തിക്കുന്നതില്‍ സന്തോഷമുണ്ട്. തന്റെ സിനിമയിലെ ഏറ്റവും ശക്തമായ ഒരു ഡയലോഗ് വിജയ് യെ പോലെ ഒരാള്‍ പരാമര്‍ശിക്കുന്നു എന്നത് തികച്ചും അഭിമാനകരമാണ്. തമിഴ്നാടിന്റെ ഭാവി വിദ്യാര്‍ത്ഥികളിലാണെന്നതില്‍ സംശയമില്ലെന്നും വെട്രിമാരന്‍ പറഞ്ഞു
എസ്എസ്സി, എച്ച്എസ്സി എന്നീ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെയാണ് വിജയ് അസുരനിലെ ഡയലോഗ് പറഞ്ഞത്. 'കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കക്കിട്ടൈ നിന്ന് എടുത്തിക്കുവേ മുടിയാത്' വെട്രിമാരന്‍ ചിത്രത്തിലെ ധനുഷിന്റെ ഡയലോഗ് വിജയ് പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ കേട്ടത്
ഒരു വ്യക്തിയില്‍ നിന്ന് ആര്‍ക്കും മോഷ്ടിക്കാന്‍ കഴിയാത്ത ആയുധമാണ് വിദ്യാഭ്യാസമെന്നാണ് ഡയലോഗിന്റെ അര്‍ത്ഥം. പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന് കാരണം ഈ ഡയലോഗ് തന്നെയാണെന്നും താരം പറഞ്ഞിരുന്നു. 800 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിടുതലൈ 2' ന്റെ ചിത്രീകരണത്തിലാണ് വെട്രിമാരന്‍ ഇപ്പോള്‍. സൂര്യയ്‌ക്കൊപ്പമുളള 'വടിവാസല്‍' ആണ് അടുത്ത് പ്രോജക്റ്റ്. ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ ചിത്രീകരണത്തിലാണ് നിലവില്‍ വിജയ്. ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററുകളിലെത്തും.