Latest News

വിജയ് വിശാഖപട്ടണത്തേക്ക് ഫ്ലൈറ്റ് കയറുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍; പുതിയ ചിത്രം വാരീസ് ഷൂട്ടിങ് ഇനി വെിശാഖപട്ടണത്തെന്ന് സൂചന

Malayalilife
വിജയ് വിശാഖപട്ടണത്തേക്ക് ഫ്ലൈറ്റ് കയറുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍; പുതിയ ചിത്രം വാരീസ് ഷൂട്ടിങ് ഇനി വെിശാഖപട്ടണത്തെന്ന് സൂചന

വിജയ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ സിനിമയാണ് 'വാരിസ്'. സിനിമയുടെ പോസ്റ്ററുകള്‍ക്കും മറ്റ് അപ്‌ഡേറ്റുകള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ വിശാഖപട്ടണമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. വിജയ് ചെന്നൈയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് ഫ്‌ലൈറ്റ് കയറുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. 

സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'വാരിസ്'. 2017-ല്‍ പുറത്തിറങ്ങിയ 'മെര്‍സല്‍' ആയിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചെത്തിയ ചിത്രം. ഒരു പ്രമുഖ തെലുങ്ക് നടനെയാണ് ആദ്യം ഈ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റില്‍ ക്ലാഷ് ഉണ്ടായതിനെ തുടര്‍ന്ന് എസ്‌ജെ സൂര്യയിലേക്ക് എത്തുകയായിരുന്നു. രശ്മിക മന്ദാനയാണ് നായിക. പൂജ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

 

Read more topics: # വിജയ് ,# വാരിസ്
vijay leaves for visakhapatnam to shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക