Latest News

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് വിടര്‍ന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളില്‍ ഏറ്റവും മഹത്തരം; ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ പങ്ക് വച്ച് വിഘ്‌നേശ് ശിവന്‍ കുറിച്ചതിങ്ങനെ

Malayalilife
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് വിടര്‍ന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളില്‍ ഏറ്റവും മഹത്തരം; ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ പങ്ക് വച്ച് വിഘ്‌നേശ് ശിവന്‍ കുറിച്ചതിങ്ങനെ

യന്‍താര പ്രിയതമന്റെ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.ബുര്‍ജ് ഖലീഫയുടെ താഴെ നിന്ന് സ്വപ്നസമാനമായ പിറന്നാള്‍. അതും എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം. ഇതില്‍ കൂടുതല്‍ എന്തുവേണം. ഈ നല്ല നിമിഷങ്ങള്‍ തന്ന് ജീവിതം അനുഗ്രഹീതപൂര്‍ണമാക്കുന്ന ദൈവത്തോട് നന്ദി.''-പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോളിതാപിറന്നാള്‍ ദിനത്തില്‍ അമ്മയോടൊപ്പം ദുബായില്‍ ചെലവഴിച്ച ദിനങ്ങളെപ്പറ്റി ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്‍.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് വിടര്‍ന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളില്‍ ഏറ്റവും മഹത്തരം എന്ന് വിഘ്നേഷ് ശിവന്‍ പറയുന്നു.  കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാളെന്നും വിഘ്നേഷ് ശിവന്‍ പറഞ്ഞു. 

എന്റെ അമ്മയെ വിദേശ രാജ്യങ്ങളില്‍ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോള്‍ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങള്‍ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു.

ഞാന്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങള്‍ക്കും അര്‍ഥമുണ്ടാകുന്നതും ജീവിതം പൂര്‍ണമാകുന്നതും ഇപ്പോള്‍ മാത്രമാണ്.  അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും മുകളിലാണ്.

എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദര്‍ശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാന്‍ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തില്‍ കുളിര്‍മയായുണ്ടാകും.  എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളില്‍ ഭൂരിഭാഗവും സത്യമാകാന്‍ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.''-വിഘ്‌നേഷ് കുറിച്ചു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

vignesh sivan about her mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക