Latest News

ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് ഞാന്‍ പണ്ട് തീരുമാനമെടുത്തിരുന്നു; 22ാം വയസ്സില്‍ ഞാനെടുത്ത തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോര്‍ത്ത് ഇന്ന് പശ്ചാത്തപിക്കുന്നില്ല; കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും; കുറിപ്പിമായി രാംഗോപാല്‍ വര്‍മ്മയുടെ നായിക ആരാധ്യ

Malayalilife
 ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് ഞാന്‍ പണ്ട് തീരുമാനമെടുത്തിരുന്നു; 22ാം വയസ്സില്‍ ഞാനെടുത്ത തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോര്‍ത്ത് ഇന്ന് പശ്ചാത്തപിക്കുന്നില്ല; കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും; കുറിപ്പിമായി രാംഗോപാല്‍ വര്‍മ്മയുടെ നായിക ആരാധ്യ

ലയാളിയും മോഡലുമായ നടിയാണ് ആരാധ്യ ദേവി. രാം ഗോപാല്‍ വര്‍മ്മയുടെ ഒരൊറ്റ ഫോട്ടോ ഷൂട്ടുകൊണ്ട് തലവര മാറിയ താരത്തെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. 'സാരി' എന്നാണ് ചിത്രത്തിനു പേര്‍ നല്‍കിയിരിക്കുന്നത്. ഒരു യുവാവിന് സാരി ചുറ്റിയ യുവതിയോട് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോളിതാ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് വച്ചിരിക്കുകയാണ് നടി

ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ഒരു സ്റ്റോറി ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറിയെന്ന് ആരാധ്യ ദേവി പറയുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താന്‍ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകള്‍ക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറില്‍ പറയുന്നു.

കുറിപ്പിങ്ങനെ.... ''ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് ഞാന്‍ പണ്ട് തീരുമാനമെടുത്തിരുന്നു. 22-ാം വയസ്സില്‍ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോര്‍ത്ത് ഇന്ന് ഞാന്‍ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും ഒപ്പം ജീവിതാനുഭവങ്ങള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകള്‍ മാറി. അന്നു ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ദു:ഖമില്ല, കാരണം അത് അന്നത്തെ എന്റെ മാനസികനില വച്ചു ഞാന്‍ പറഞ്ഞതാണ്.''

ശ്രീലക്ഷ്മി എന്ന പേരിലാണ് 22 വയസു വരെ ആരാധ്യ ദേവി അറിയപ്പെട്ടത്. താന്‍ കേട്ടിട്ട് പോലുമില്ലാതിരുന്ന സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ ഈ മലയാളി പെണ്‍കുട്ടിയെ ഒരു ട്വീറ്റിലൂടെ കേരളത്തില്‍ നിന്നും കണ്ടെത്തി. 'സാരി' എന്ന ചിത്രത്തില്‍ നായികയാക്കി. ശ്രീലക്ഷ്മി എന്ന ആരാധ്യ യെസ് പറയും മുന്‍പേ, തന്റെ ഓഫീസ് ചുമരില്‍ നായികമാര്‍ക്കുള്ള സ്ഥാനത്ത് ആരാധ്യയുടെ ചിത്രം അദ്ദേഹം പതിപ്പിച്ചിരുന്നു.

Read more topics: # ആരാധ്യ ദേവി
views have changed aaradhya devi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക