ഇനിയാണ് നിയമപരമായ വിവാഹം; മോതിരങ്ങള്‍ കിട്ടിയ സന്തോഷം പങ്കുവച്ച് വനിത വിജയകുമാര്‍

Malayalilife
ഇനിയാണ് നിയമപരമായ വിവാഹം; മോതിരങ്ങള്‍ കിട്ടിയ സന്തോഷം പങ്കുവച്ച് വനിത വിജയകുമാര്‍

ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ വനിതയെ മലയാളികള്‍ക്കും പരിചയമാണ്. തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ ചെയ്ത വനിത പത്തൊന്‍പതാം വയസിലാണ് ആദ്യം വിവാഹിതയായത്. നടന്‍ ആകാശുമായിട്ടായിരുന്നു വനിതയുടെ വിവാഹം. എന്നാല്‍ 7 വര്‍ഷത്തിനൊടുവില്‍ ഈ ബന്ധം പിരിഞ്ഞ വനിത രണ്ടാമതും വിവാഹം ചെയ്തു. ഇതിന്റെ ആയുസ് രണ്ടുവര്‍ഷം മാത്രമായിരുന്നു. രണ്ടു ബന്ധത്തിലുമായി 3 കുട്ടികള്‍ വനിതയ്ക്കുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം മൂന്നാമതും വിവാഹിതയായത്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോളുമായി വിവാഹത്തിന് പിന്നാലെ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. പീറ്റര്‍  പോളിനെതിരെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. . പീറ്ററുമായി അകന്നു കഴിയുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ ചെന്നൈ വടപളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പീറ്റര്‍ പോളുമായുള്ള വിവാഹത്തില്‍ തനിക്ക് രണ്ടു കുട്ടികളുണ്ട്.

ചില അഭിപ്രായ ഭിന്നതകളുടെ പേരില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ് എന്നും ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരണവുമായി വനിതയും പിന്നാലെ പീറ്ററിന്റെ മകന്റെ വിമര്‍ശനവുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ അച്ഛന്‍ വീട്ടി ലേക്ക് വരുന്നതില്‍ സന്തോഷമാണെന്നായിരുന്നു വനിതയുടെ മകള്‍ കുറിച്ചത്. ഇപ്പോള്‍ തന്റെ രണ്ടു മക്കളുമൊത്ത് പീറ്ററും താനും സന്തുഷ്ട ജീവിതം നയിക്കുകയാണെന്നാണ് വനിത പറയുന്നത്. ിതിന്റെ ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.  തന്റെ മകളെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന പീറ്ററിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ജന്മം തന്നെ അച്ഛനില്‍ നിന്നും വ്യത്യസ്തമാണ് പിതാവെന്നും പിതാവെന്നാല്‍ അമ്മയാണെന്നും അമ്മ എല്ലാമാണെന്നും വനിത കുറിക്കുന്നു. ഒപ്പം തങ്ങളുടെ വിവാഹ മോതിരത്തിന്റെ ചിത്രങ്ങളും വനിത പങ്കുവച്ചിട്ടുണ്ട്. ലോകഡോണിന് ശേ,ം മോതിരങ്ങളെത്തി. രജിസ്റ്റര്‍ ചെയ്ത യഥാര്‍ത്ഥ വിവാഹത്തിന്. മനസ്സിലാകാത്തവര്‍ക്കായി..ഇതെന്റ് സോള്‍മേറ്റാണ്..,ഞങ്ങള്‍ എന്നെന്നേക്കുമായി സ്‌നേഹത്തിലാണ് ഒരു നിയമത്തിനും നാടകത്തിനും അത് ഇല്ലാതാക്കാനാകില്ലെന്നും വനിത കുറിക്കുന്നു. ഒരു യഥാര്‍ത്ഥ ലഭിച്ചിട്ടില്ലാത്തവര്‍ക്കായി എന്ന് കുറിച്ചുകൊണ്ട് തന്റെ മകള്‍ക്കൊപ്പമുളള പീറ്ററിന്റെ ചിത്രങ്ങളും വനിത പങ്കുവച്ചിട്ടുണ്ട്.


 

vanitha vijayakumar shares pictures of rings and their happy moments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES