ബോളിവുഡ് യുവനടി വൈഭവി ഉപാധ്യായ കാര്‍ അപകടത്തില്‍ മരണമടഞ്ഞതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. സാരാഭായ് വേഴ്‌സസ് സാരാഭായ് എന്ന പ്രശസ്ത ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈഭവി. സാരാഭായ്യുടെ സംവിധായകനായ ജെ.ബി. മജേതിയയാണ് വൈഭവിയുടെ വേര്‍പാട് വാര്‍ത്ത ലോകത്തെ അറിയിച്ചത്.
പ്രവചനീതമായ ഒന്നാണ് ജീവിതം. സാരാഭായ് വേഴ്‌സസ് സാരാഭായില്‍ ജാസ്മിന്‍ എന്ന കഥാപാത്രമായി എത്തിയ വൈഭവി ഉപാധ്യായ ഒരു റോഡപകടത്തില്‍ മരിച്ചു എന്നായിരുന്നു വാര്‍ത്ത. പ്രതിശ്രുത വരനൊപ്പം ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയിലായിരുന്നു വൈഭവി ഉപാധ്യ.
യാത്രാമദ്ധ്യേ ഒരു വളവില്‍വച്ച് കാറിന്റെ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. അവര്‍ പെട്ടെന്ന് പോയി. എനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നാണ് ഇതേ പരമ്പരയിലെ മറ്റൊരു താരമായ രുപാലി ഗാംഗുലി സമൂഹമാധ്യമത്തില്‍ കുറിച്ചത്. വെബ് സീരീസായ പ്‌ളീസ് ഫയിന്‍ഡ് അറ്റാച്ച്ഡ്, ക്യാ ഖസൂര്‍ ഹേ അംല , ചാപ്പക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.