ഒടിയന് ശേഷം വീണ്ടും വി എ ശ്രീകുമാര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍; നടനൊപ്പുള്ള ചിത്രം പങ്ക് വച്ച് കുറിപ്പുമായി സംവിധായകന്‍; ഒടിയന്റെ രണ്ടാം ഭാഗമോയെന്ന് ആരാധകരും

Malayalilife
ഒടിയന് ശേഷം വീണ്ടും വി എ ശ്രീകുമാര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍; നടനൊപ്പുള്ള ചിത്രം പങ്ക് വച്ച് കുറിപ്പുമായി സംവിധായകന്‍; ഒടിയന്റെ രണ്ടാം ഭാഗമോയെന്ന് ആരാധകരും

ടിയനുശേഷം  വി എ ശ്രീകുമാറും  മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു.  ശ്രീകുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയിയലൂടെ ഈ വിവരം അറിയിച്ചത്. പോസ്റ്റില്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം,' എന്നാണ് ശ്രീകുമാര്‍ കുറിച്ചത്. എന്നാല്‍ പ്രൊജക്റ്റിന്റെ കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല. അതേസമയം ഇത് സിനിമയല്ല, പരസസ്യ ചി്ത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍  ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു കമ്പനിയുടെ പരസ്യചിത്രത്തിനുവേണ്ടിയാണ് ഷൂട്ടെന്നാണ് വിവരം.

2018ലാണ് മോഹന്‍ലാലും ശ്രീകുമാറും ഒന്നിച്ച ഒടിയന്‍ പുറത്തിറങ്ങിയത്. മോഹന്‍ലാലിന് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ചിത്രം കൂടിയായിരുന്നു ഇത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയന്‍ തിയേറ്ററില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചെങ്കിലും ആരാധകരില്‍ നിന്നു പോലും വിമര്‍ശനമാണ് സംവിധായകനും നടനും നേരിടേണ്ടി വന്നത്.

ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപമായിരുന്നു. എംടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വി എ ശ്രീകുമാര്‍ പ്രോജക്റ്റില്‍ നിന്ന് പുറത്തായിരുന്നു. 

 

va shrikumar announced his next with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES