മകന്‍ ഇഷാന് പ്രജാപതിയുടെ ജന്മദിനം ആഘോഷമാക്കി ഉര്‍വശിയും ഭര്‍ത്താവ് ശിവപ്രസാദും. ഇഷാന്റെ ഒന്‍പതാം ജന്മദിനമാണ് കുടുംബം ആഘോഷമാക്കി മാറ്റിയത്. കൂട്ടുകാര്‍ക്കൊപ്പം ലളിതവും കേമവുമായ പിറന്നാള്‍ ആഘോഷമാണ് നടന്നത്.
കേക്കും മിഠായികളുമൊക്കെയായി കൂട്ടുകാരെത്തിയപ്പോള്‍ വിഡിയോ കോളിലൂടെ ചേച്ചി കുഞ്ഞാറ്റയും ആഘോഷത്തില്‍ പങ്കെടുത്തു. പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ ഉര്‍വശി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
ഇഷാന്റെ ചേച്ചി കുഞ്ഞാറ്റ വിദേശത്താണ് ഇപ്പോഴുള്ളത്. ഉര്‍വശിയുടെ ഫോണില്‍ കുഞ്ഞാറ്റ തന്റെ പ്രിയപ്പെട്ട അനിയന് പിറന്നാള്‍ ആശംസകള്‍ നേരുന്നതും വിഡിയോയില്‍ കാണാം.
ഐശ്വര്യ ലക്ഷ്മി, ആര്യ ബാബു, മഞ്ജു പിള്ള, ഷീലു എബ്രഹാം, കൃഷ്ണപ്രഭ എന്നിവര്‍ ഇഷാന് ആശംസ അറിയിച്ചു