Latest News

നെയ്മറെ ട്രോളിയതിന് ഉണ്ണി മുകുന്ദനെതിരെ സോഷ്യല്‍ മീഡിയ; പേടിച്ചു പോയി കേട്ടോ എന്ന് താരത്തിന്‍രെ മറുപടിയും; താരത്തിന്റെ കുറിപ്പ് വൈറല്‍ 

Malayalilife
നെയ്മറെ ട്രോളിയതിന് ഉണ്ണി മുകുന്ദനെതിരെ സോഷ്യല്‍ മീഡിയ; പേടിച്ചു പോയി കേട്ടോ എന്ന് താരത്തിന്‍രെ മറുപടിയും; താരത്തിന്റെ കുറിപ്പ് വൈറല്‍ 

ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയതിന്റെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍. പേടിച്ചുപോയി കേട്ടോ എന്നായിരുന്നു കമന്റുകള്‍ക്ക് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.  

മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറിനെപ്പോലെ ചെയ്തുവെന്ന് അടിക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. 2018 ഫുട്‌ബോള്‍ ലോകകപ്പിനിടെ പരുക്കേറ്റതായി അഭിനയിച്ച നെയ്മറെ സൂചിപ്പിച്ചായിരുന്നു അത്. തുടര്‍ന്നാണ് നെയ്മര്‍ ആരാധകര്‍ ഉണ്ണി മുകുന്ദനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്. 

നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകള്‍ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച തരാം എന്നായിരുന്നു ഒരാള്‍ എഴുതിയത്. പേടിച്ചുപോയി കേട്ടോ എന്ന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകയും ചെയ്തു. കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ വിവരമറിയും എന്നയാള്‍ക്കും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി.

കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോള്‍ ഡിലീറ്റ് ചെയ്യാം. ഒരു ഫണ്‍ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാന്‍ എന്നെ കിട്ടില്ല എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

unni mukunthan trolled naimer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക