കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിച്ച ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വൈറലാകുന്നു.താനൊരു വിശ്വാസിയാണെന്നും കുട്ടിക്കാലം മുതല്‍ മനസില്‍ കൊണ്ടുനടക്കുന്ന ദൈവം മിത്താണെന്ന് പറയുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഹിന്ദുവിശ്വാസികള്‍ക്കുള്ള ഏറ്റവും വലിയ പ്രശ്‌നമെന്താണെന്ന് വച്ചാല്‍ ഭയങ്കര പേടിയും, ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറി. ഇന്ത്യാ എന്ന മഹാരാജ്യത്ത് എല്ലാവര്‍ക്കും എല്ലാ രീതിയിലുമുള്ള കാര്യങ്ങള്‍ പറയാനുള്ള അവകാശങ്ങളുണ്ട്. അതാണ് ഭംഗി. പക്ഷേ ആര്, ആര്‍ക്കുവേണ്ടിയിട്ടാണ് പറയുന്നതെന്നും, ആരാണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും നമ്മള്‍ ചിന്തിക്കണം.
ഞാനൊരു വിശ്വാസിയാണ്. കുറച്ച് സെന്‍സിറ്റീവ് ആയിരിക്കുന്ന ആളാണ്. കുട്ടിക്കാലം മുതല്‍ മനസില്‍ കൊണ്ടുനടക്കുന്ന ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു വിഷമവും ഇല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാനുള്‍പ്പടെയുള്ളവരുടെ പരാജയം, നമുക്കിതൊക്കെ ഓക്കെയാണെന്നതാണ്. സൊസൈറ്റിയില്‍ നിങ്ങളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കണം.
ഇന്ന് ഗണപതി മിത്താണെന്ന് പറയും, ഇന്നലെ അയ്യപ്പനെ പറഞ്ഞു, നാളെ കൃഷ്ണന്‍ മിത്താണെന്ന് പറയും, മറ്റന്നാള്‍ ശിവന്‍ മിത്താണെന്ന് പറയും. എല്ലാം കഴിഞ്ഞ് അവസാനം നിങ്ങള്‍ മിത്താണെന്ന് പറയും. എല്ലാം കേട്ടുകൊണ്ടിരിക്കുക. എനിക്ക് ഒന്നേ പറയാനുള്ളൂ, സാഹചര്യങ്ങള്‍ മനസിലാക്കി നിങ്ങള്‍ നിങ്ങളുടെ ആചാരങ്ങളെ മുന്നോട്ടുകൊണ്ടുപോകണം. വേറെ മതത്തിലുള്ള വിശ്വാസികളുടെ ആചാരങ്ങളെയോ, അവരുടെ ദൈവങ്ങളെയോ ആര്‍ക്കും ഒന്നും പറയാന്‍ ധൈര്യം പോലുമില്ല. കുറഞ്ഞപക്ഷം അത്തരത്തിലുള്ള രീതിയില്‍ നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം.'- നടന്‍ പറഞ്ഞു.