ഉണ്ണിമുകുന്ദന്‍ സമ്മാനിച്ച കണ്ണട വച്ച് സ്‌റ്റൈലായി വൈഷ്ണവ് എത്തി; പിന്നാലെ ചിത്രം പങ്കുവച്ച് താരവും; ഉണ്ണിമുകുന്ദന്‍ ഇത്ര മഹാമനസ്‌കനോയെന്ന് ആരാധകര്‍..

Malayalilife
ഉണ്ണിമുകുന്ദന്‍ സമ്മാനിച്ച കണ്ണട വച്ച് സ്‌റ്റൈലായി വൈഷ്ണവ് എത്തി; പിന്നാലെ ചിത്രം പങ്കുവച്ച് താരവും; ഉണ്ണിമുകുന്ദന്‍ ഇത്ര മഹാമനസ്‌കനോയെന്ന് ആരാധകര്‍..

ലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് അറിയപ്പെടുന്ന ഉണ്ണിക്ക് ആരാധികമാരും ഏറെയാണ്. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ ഉണ്ണിയിപ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണാടി വച്ചുളള ഒരു ചിത്രം ഉണ്ണി പങ്കുവച്ചതിന് പിന്നാലെ ആ കണ്ണാടി തനിക്ക് നല്‍കാമോ എന്ന് വൈഷ്ണവ് എന്ന ആരാധകന്‍ ചോദിച്ചിരുന്നു. അഡ്രസ്സ് അയയ്ക്കൂ എന്നായിരുന്നു അതിന് താരത്തിന്റെ മറുപടി. ദിവസങ്ങള്‍ക്ക് ശേഷം കണ്ണാടി കിട്ടിയെന്നു അറിയിച്ച് കണ്ണാടി വച്ചുളള യുവാവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ഇപ്പോള്‍ ആരാധകന്റെ കണ്ണാടി  വച്ചുളള ചിത്രങ്ങള്‍ പങ്കുവച്ച് ഉണ്ണിമുകുന്ദന്‍ എത്തിയിരിക്കയാണ്. 

കണ്ണാടി വച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന ആരാധകന്റെ ചിത്രം പങ്കുവച്ച് ലൈക്ക് എ ബോസ് എന്ന് താരം കുറിച്ചിട്ടുണ്ട്. നിനക്ക് കണ്ണാടി ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്. എപ്പോഴെങ്കിലും ആരെങ്കിലും നിന്നില്‍ നിന്നും എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ നിനക്ക് നല്‍കാന്‍ കഴിയുന്നതാണെങ്കില്‍ മുഖം തിരിക്കരുത് എന്ന് ഉണ്ണി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചതിനു പിറകേ നിരവധി പേര്‍ ഓരോ രസകരമായ ആവശ്യവുമായി എത്തിയിരുന്നു. ട്രോളുകളും എത്തുന്നുണ്ട്. ഉണ്ണിയുടെ നല്ല മനസിന് ഏറെ അഭിനന്ദനങ്ങളും എത്തുകയാണ്. ഇത്രയും വിശാലമനസ്‌കനാണോ താരമെന്ന് ആരാധകര്‍ ചോദിക്കുന്നു. നൂറിന്‍ ഷെരീഫ് നായികയാകുന്ന ചോക്ലേറ്റും മാമാങ്കവുമാണ് ഉണ്ണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മാമാങ്കം സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ചോക്ലേറ്റിന്റെ ചിത്രീകരണം ജൂലൈയില്‍ തുടങ്ങും. നവാഗതനായ ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


 

unni mukundan cooling glass-vaishnav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES