കണ്ണാടി ചോദിച്ച ആരാധകന് കൂളിങ് ഗ്ലാസ് വീട്ടിലെത്തിച്ച് ഉണ്ണി മുകുന്ദന്‍; മസിലളിയന്‍ വേറെ ലെവലാണ്..!

Malayalilife
topbanner
കണ്ണാടി ചോദിച്ച ആരാധകന് കൂളിങ് ഗ്ലാസ് വീട്ടിലെത്തിച്ച് ഉണ്ണി മുകുന്ദന്‍; മസിലളിയന്‍ വേറെ ലെവലാണ്..!

യുവതാരനിരയിലെ പ്രധാന താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദന്‍. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരം പിന്നീടാണ് നായക വേഷങ്ങള്‍ കൈകാര്യം ചെയ്ത് തുടങ്ങിയത്. താരത്തിന് ആരാധകര്‍ ഏറെയാണ്. സമൂഹമാധ്യമങ്ങളില്‍ സജ്ജീവമായ താരം തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കണ്ണാടി ചോദിച്ച ആരാധകന് കൂളിങ് ഗ്ലാസ് അയച്ചുകൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയിരിക്കുകയാണ് താരം. 

അടുത്തിടെ കൂളിങ് ഗ്ലാസണിഞ്ഞുള്ള ചിത്രം ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടതിന് പിന്നാലെയാണ് ഒരു ആരാധകന്‍ ഈ കണ്ണാടി എനിക്ക് തരാമോയെന്നു ചോദിച്ചത്. ഈ ചോദ്യം കണ്ടതിന് പിന്നാലെയായാണ് താരം ആരാധകന് മറുപടി നല്‍കിയത്. നിങ്ങളുടെ അഡ്രസ് എനിക്ക് മെസ്സേജ് അയയ്ക്കൂയെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ ആരാധകന് നല്‍കിയ മറുപടി.ആ മറുപടിക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഭവം കഴിഞ്ഞതിന് പിന്നാലെയായി തനിക്ക് കണ്ണാടി ലഭിച്ചുവെന്ന വിവരം പങ്കുവെച്ച് ആരാധകനെത്തിയിരുന്നു. പിന്നാലെ ഉണ്ണി മുകുന്ദന്റെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി സോഷ്യല്‍ മീഡിയയും എത്തിയിരുന്നു. ഇതിനിടയില്‍ വീട്, വസ്ത്രം, വാഹനം തുടങ്ങിയ കാര്യങ്ങള്‍ തരാമോയെന്ന് ചോദിച്ചും ചിലരെത്തിയിരുന്നു.

സിനിമയിലേക്കെത്തിയതിന് പിന്നാലെ താരത്തിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഉണ്ണി മുകുന്ദനും ഈ ചിത്രത്തിലുണ്ടെന്നറിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു. ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാറുള്ള താരത്തെ മസിലളിയനെന്ന ഓമനപ്പേരിലാണ് വിശേഷിപ്പിക്കാറുള്ളത്. 

unni mukundan got good comments from fans

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES