Latest News

പൊലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ക്കൊപ്പം നിലത്തിരിക്കുന്ന മമ്മൂട്ടി  ടര്‍ബോ' ജോസിന്റെ ഫസ്റ്റ് ലുക്ക് ട്രെന്‍ഡിംഗ്

Malayalilife
 പൊലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ക്കൊപ്പം നിലത്തിരിക്കുന്ന മമ്മൂട്ടി  ടര്‍ബോ' ജോസിന്റെ ഫസ്റ്റ് ലുക്ക് ട്രെന്‍ഡിംഗ്

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു പൊലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ എന്ന് തോന്നിക്കുന്നവര്‍ക്കൊപ്പം നിലത്ത് മമ്മൂട്ടി ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. 

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

ടര്‍ബോ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുമ്പോള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും തചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേഴ്സാണ് കൈകാര്യം ചെയ്യുന്നത്.

വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു.

Read more topics: # ടര്‍ബോ
turbo second look viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES