ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ ഭാഗങ്ങളുമായി ടര്‍ബോ ആക്ഷന്‍ മേക്കിംഗ് വീഡിയോ; മമ്മൂക്കയുടെ മാസ് രംഗങ്ങള്‍ പിറന്നത് എങ്ങനെയെന്ന് കാണാം

Malayalilife
topbanner
 ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ ഭാഗങ്ങളുമായി ടര്‍ബോ ആക്ഷന്‍ മേക്കിംഗ് വീഡിയോ; മമ്മൂക്കയുടെ മാസ് രംഗങ്ങള്‍ പിറന്നത് എങ്ങനെയെന്ന് കാണാം

മ്മൂട്ടിയുടെ മാസ് എന്റര്‍ടെയ്‌നര്‍ ഇടി പടം 'ടര്‍ബോ' തിയേറ്ററില്‍ വന്‍ കുതിപ്പു തുടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടര്‍ബോയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വില്ലനായി വന്ന രാജ് ബി ഷെട്ടിയും തിയേറ്ററുകളില്‍ കയ്യടി വാങ്ങുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ആക്ഷന്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോയില്‍ ളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വമ്പന്‍ സ്‌ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ടര്‍ബോ 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ . 2 മണിക്കൂര്‍ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

 

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയാണ് ചിത്രം നേടിയത്. ഇതോടെ കേരളത്തില്‍ ഓപ്പണിങ് കളക്ഷനില്‍ ഏറ്റവും മുന്നില്‍ എത്തിയിരികുക്കയാണ് ചിത്രം.

Read more topics: # ടര്‍ബോ
mammoottys turbo action

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES