കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃഷ വിവാഹിതയാകുന്നുവെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. തൃഷയും മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവും തമ്മിലുള്ള വിവാഹം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തൃഷ ഇപ്പോള്‍.
ശാന്തമായിരിക്കുക, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നാണ് താരം പറഞ്ഞത്. എക്‌സിലൂടെയാണ് തൃഷ തന്റെ പ്രതികരണം അറിയിച്ചത്.
ഡിയര്‍ നീ ആരാണെന്നും നിന്റെ ടീം ആരാണെന്നും നിനക്ക് അറിയാം. ശാന്തമായി ഇരിക്കു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കു എന്നാണ് നടി എക്‌സില്‍ കുറിച്ചത്.
തൃഷയുടെ പ്രതികരണം 'ലിയോ'യുടെ ഏറ്റവും പുതിയ പോസ്റ്ററിലെ ടാഗ് ലൈനുമായി സാമ്യമുണ്ട് എന്നതും താരത്തിന്റെ പ്രതികരണത്തിന് ശേഷം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
അരുണ്‍ വസീഗരന്‍ സംവിധാനം ചെയ്യുന്ന 'ദ റോഡാണ്' തൃഷയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രമോര് റിവഞ്ച് ത്രില്ലറാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷബീര്‍ കല്ലറയ്ക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, വിവേക് പ്രസന്ന എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഒക്ടോബര്‍ ആറിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
അതേ സമയം ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന 'ലിയോ'യിലും തൃഷ നായികയായി എത്തുന്നുണ്ട്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്- തൃഷ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നതെന്നുമുള്ള പ്രത്യേകതയും 'ലിയോ'ക്കുണ്ട്.