Latest News

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സണ്‍ ഗ്ലാസ് വച്ച നസ്രിയയുടെ ചുള്ളത്തി ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; ട്രാന്‍സിന്റെ പുതിയ പോസ്റ്ററും വൈറല്‍

Malayalilife
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സണ്‍ ഗ്ലാസ് വച്ച  നസ്രിയയുടെ ചുള്ളത്തി  ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; ട്രാന്‍സിന്റെ പുതിയ പോസ്റ്ററും വൈറല്‍

ഹദ് ഫാസില്‍- നസ്രിയ താരജോഡികളെ ഒന്നിപ്പിച്ചു അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലെ നസ്രിയയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സണ്‍ഗ്ലാസ് വച്ച് മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ എത്തിയത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നായികയാവുന്ന നസ്രിയ നസിം പ്രത്യക്ഷപ്പെടുന്ന പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 20നാണ് തീയേറ്ററുകളില്‍ എത്തുക.മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പുള്ള സിനിമകളില്‍ ഒന്നാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്..

ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന നസ്രിയ അഞ്ജലി മേനോന്റെ 'കൂടെ'യിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഫഹദിനും നസ്രിയക്കുമൊപ്പം സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മ്മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്‍സെന്റ് വടക്കന്‍. ഛായാഗ്രഹണം അമല്‍ നീരദ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. സംഗീതം ജാക്സണ്‍ വിജയന്‍.

trance nazriya first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക