Latest News

ഒറ്റക്കൊമ്പന്‍ എന്ന പേര് ഡിസംബറില്‍ തീരുമാനിച്ചിരുന്നു; കഥയില്‍ മാറ്റൊന്നുമില്ലെന്നും ടോമിച്ചന്‍ മുളകുപാടം

Malayalilife
ഒറ്റക്കൊമ്പന്‍ എന്ന പേര് ഡിസംബറില്‍ തീരുമാനിച്ചിരുന്നു; കഥയില്‍ മാറ്റൊന്നുമില്ലെന്നും ടോമിച്ചന്‍ മുളകുപാടം

നടന്‍ സുരേഷ്‌ഗോപിയുടെ 250ാമത്തെ ചിത്രമായിട്ടാണ് 'ഒറ്റക്കൊമ്പന്‍' ഒരുങ്ങുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനവും ഗംഭീരമായിട്ടായിരുന്നു. സഹസംവിധായകനായ മാത്യു തോമസിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.  ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.  കടുവാക്കുന്നേല്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. എന്നാല്‍ കോടതി വിലക്ക് ഉണ്ടായതിനെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ തന്നെ റജിസ്റ്റര്‍ ചെയ്തിരുന്നു എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. മനോരമ ഓണ്‍ലൈനിനോടാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. 

ഈ സിനിമയ്ക്ക് പൃഥ്വിരാജ് ചിത്രം 'കടുവ'യുമായി ഒരുതരത്തിലും സാമ്യമില്ലെന്ന് ടോമിച്ചന്‍ മുളകുപാടം പറയുന്നു. 'കടുവാക്കുന്നേല്‍' എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ള സ്ഥിതിക്ക് ഞങ്ങള്‍ ആ പേര് ഉപയോഗിക്കില്ല. എന്നാല്‍  കഥയില്‍ യാതൊരു മാറ്റവുമില്ല. ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി  മുന്നോട്ടു പോകുന്നു.  എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസും കൂട്ടവുമൊക്കെ ഉണ്ടായത്.  രണ്ടു ചിത്രങ്ങളും നടക്കട്ടെ, ഞങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാകും.  ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വളരെയധികം ആളുകളുടെ പ്രവര്‍ത്തനം വേണ്ട ചിത്രമാണ്, അതുകൊണ്ടു തന്നെ കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങള്‍ നീങ്ങിയതിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കാന്‍ കഴിയൂ.'  

ഇതൊരു ആള്‍ക്കൂട്ട സിനിമയാണ്. തിയറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട സിനിമ. അതുകൊണ്ടു തിയറ്റര്‍ തുറക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ വന്നതിനു ശേഷമേ സിനിമയെക്കുറിച്ചുള്ള ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ.  സുരേഷ്ഗോപി അഭിനയിക്കുന്ന സിനിമ, എന്നെ ഇപ്പോള്‍ പറയാന്‍ കഴിയൂ, മറ്റുള്ള താരങ്ങള്‍ ആരായിരിക്കും എന്നുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല.  നല്ല സിനിമകള്‍ വരട്ടെ, സിനിമാരംഗത്തുള്ള എല്ലാവര്‍ക്കും തൊഴില്‍ കിട്ടത്തക്ക വിധത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്.  നല്ല സിനിമകള്‍ക്ക് എന്നും  എല്ലാവിധ പിന്തുണയും നല്‍കും.'ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.


 

tomichan mulakupadam ottakomban sureshgopi movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES