സോണി ലൈവില്‍ റിലീസായ 'റോയ്' എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സുനില്‍ ഇബ്രാഹിം ടീം ഒരുക്കുന്ന ' ദി തേര്‍ഡ് മര്‍ഡര്‍ ' (The Third Murder) എന്ന ചിത്രത്തിലെ മൂന്നു സ്ത്രീ കഥാപാത്രങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ റിലീസായി.ശിബ്ല ഫറ,ലിയോണ,അനന്യ എന്നിവരുടെ കഥാപാത്രങ്ങളുടെ പോസ്റ്ററാണ് റിലീസായത്.
ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ലിയോണ, അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി തേര്‍ഡ് മര്‍ഡര്‍ '.സജാല്‍ സുദര്‍ശന്‍, ജോണി ആന്റണി, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, ശിബ്ല ഫറ, ജിബിന്‍ ഗോപിനാഥ്, ഡിക്‌സണ്‍ പൊടുത്താസ്, ആനന്ദ് മന്മഥന്‍, സഞ്ജു ഭാസ്‌ക്കര്‍, പ്രമില്‍, ദില്‍ജിത്ത് ഗോറെ, രാജഗോപാല്‍, ജെയ്‌സണ്‍, രാജ് ബി കെ,സാദ്ദിഖ്, അരുണാംശു, ജെഫി, മറിയ വിന്‍സന്റ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ഫൈസല്‍ ഖാന്‍ എഴുതിയ 'ഭയം നിര്‍ഭയം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സംവിധായകന്‍ സുനില്‍ ഇബ്രാഹിം തന്നെ എഴുതുന്നു.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കൊലപാതകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് വിഷയമെങ്കിലും ഇതൊരു സാധാരണ കുറ്റാന്വേഷണ സിനിമയുടെ രീതിയിലല്ല ഒരുക്കിയിട്ടുള്ളത്.സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്-വി സാജന്‍,
സംഗീതം-മെജ്ജോ ജോസഫ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സണ്‍ പൊടുത്താസ്.
പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ജിന്‍സ് ഭാസ്‌ക്കര്‍, കല-എം. ബാവ,വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-അമല്‍ ചന്ദ്രന്‍,
സ്റ്റില്‍സ്- ഷാലു പേയാട്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുഹൈല്‍ ഇബ്രാഹിം,അസോസിയേറ്റ് ഡയറക്ടര്‍- എം.ആര്‍ വിബിന്‍, ഷമീര്‍.എസ്, സൗണ്ട് ഡിസൈന്‍-എ. ബി. ജുബിന്‍,കളറിസ്റ്റ്-രമേശ് സി പി,പരസ്യക്കല-
റഹീം പി എം കെ,ഫനല്‍ മീഡിയ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,പി ആര്‍ ഒ-എ എസ് ദിനേശ്.