Latest News

ഇത് ജീവിതം മാറ്റി മറിച്ച അനുഭവം; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ കാര്‍ത്തി

Malayalilife
 ഇത് ജീവിതം മാറ്റി മറിച്ച അനുഭവം; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ കാര്‍ത്തി

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള തെന്നിന്ത്യന്‍ താരമാണ് കാര്‍ത്തിക്. റൊമാന്റ്ിക് ഹീറോ സൂര്യയുടെ അനിയന്‍ എന്ന പേരിലാണ് താരം സിനിമയിലേക്ക് എത്തിയത് എങ്കിലും മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ സ്വന്തമായി ഒരിടം താരം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോള്‍ താന്‍ രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കയാണ് കാര്‍ത്തിക്. 

ആണ്‍കുഞ്ഞാണ്, കാര്‍ത്തി തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 'ജീവിതം മാറ്റി മറിച്ച അനുഭവം' എന്നാണ് കാര്‍ത്തി ഈ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. 'സുഹൃത്തുക്കളേ കുടുംബാംഗങ്ങളേ ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നിരിക്കുന്നു'.
ജീവിതം മാറ്റിമറിക്കുന്ന ഈ അനുഭവത്തിലൂടെ കടത്തിക്കൊണ്ടു വന്ന ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും വലിയ നന്ദിയെന്നും കാര്‍ത്തി കുറിച്ചു. ഞങ്ങളുടെ കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും ദൈവത്തിന് നന്ദിയെന്നും കാര്‍ത്തി കുറിച്ചു.

കാര്‍ത്തിയുടെ ജ്യേഷ്ഠ സഹോദരനും നടനുമായ സൂര്യയും കാര്‍ത്തിയുടെ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. വീ ആര്‍ ബ്ലെസ്സ്ഡ് എന്ന് കുറിച്ചു കൊണ്ടാണ് സൂര്യയുടെ ട്വീറ്റ്.2011ലാണ് കാര്‍ത്തി കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയെ വിവാഹം ചെയ്തത്. ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജനി. 2013ലാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാള്‍ എന്നാണ് ആദ്യത്തെ കുട്ടിക്ക് നല്‍കിയ പേര്. രണ്ടാമതും അച്ഛനായ താരത്തിന് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. 

tamil actor karthi and wife blessed with a baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക