ഒരു പ്രശസ്ത ഫാഷന്‍ ലേബലിന്റെ രാധാ-കൃഷ്ണ ഫോട്ടോഷൂട്ടിന്റെ ഭാഗമായി രാധയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങള്‍ തമന്ന കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. എന്നാല്‍ തമന്ന രാധയെയും 'ലൈംഗികവല്‍ക്കരിക്കുന്നു' എന്ന കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു. അതോടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ് താരം.
അടുത്തിടെ താരത്തിന്റെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു ഫോട്ടോഷൂട്ടായിരുന്നു രാധാ-കൃഷ്ണ ഫോട്ടോഷൂട്ട്. 'ലീല: ദ ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ്' എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് തമന്ന ഹിന്ദു പുരാണത്തിലെ ശ്രീകൃഷ്ണന്റെ കാമുകിയായ രാധയായി വേഷമിട്ടത്. ഫാഷന്‍ ഡിസൈനര്‍ കരണ്‍ തൊറാനി ആണ് തമന്നക്കായി വസ്ത്രം ഒരുക്കിയത്.
എന്നാലതിനു പിന്നാലെ രാധയെ അശ്ലീലവത്കരിക്കുകയാണ് തമന്നയുടെ വസ്ത്രധാരണത്തിലൂടെ എന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. പുരാണ കഥാപാത്രങ്ങളെ അശ്ലീലമായി കാണിച്ചു എന്നതടക്കമായിരുന്നു വിമര്‍ശനങ്ങള്‍. രാധയെ ലൈംഗികവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന കമന്റുകളാണ് തമന്നയ്ക്കെതിരെ ഉയര്‍ന്നത്.
ഇപ്പോഴിതാ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ചിത്രങ്ങള്‍ ഒടുവില്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ് തമന്ന. തമന്നയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും മറ്റും ചിത്രങ്ങള്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമായി. 'നിങ്ങളുടെ കച്ചവടതാല്‍പര്യത്തിന് വേണ്ടി രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്', 'സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ് രാധ ആയി എത്തിയ തമന്നയുടെ വസ്ത്രധാരണം, ഇത് രാധാ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്' എന്നതടക്കമായിരുന്നു കമന്റുകള്‍. വിമര്‍ശനങ്ങള്‍ അതിരുവിട്ടതോടെ താരം തന്റെ പേജുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു.
ഒഡേല 2' എന്ന ചിത്രമാണ് തമന്നയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. 2022ല്‍ പുറത്തിറങ്ങിയ ഒഡേല റെയില്‍വേ സ്റ്റേഷന്‍ എന്ന ചിത്രത്തിന്റെ സീക്വല്‍ ആയാണ് ഒഡേല 2 ഒരുങ്ങുന്നത്. കാവിയുടുത്ത് ചന്ദനവും കുങ്കുമവും അണിഞ്ഞ് കൊണ്ടുള്ള തമന്നയുടെ ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.