മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ താഹിര്‍ മട്ടാഞ്ചേരി അന്തരിച്ചു. ഹൃദയസ്തഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയ ചിത്രത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്ടേക്ക് ബസില്‍ പോകുന്നതിനിടയിലായിരുന്നു അന്ത്യം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, തമാശ, സുഡാനി ഫ്രം നൈജീരിയ, തല്ലുമാല തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട് .
കൂടാതെ സ്റ്റോറി ടെല്ലര്‍ എന്ന വെബ്സീരിസില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതാവുമായ സമീര്‍ താഹിറും , ഛായാഗ്രാഹകനും എക്‌സിക്യു്ട്ടീവ് പ്രൊഡ്യുസറായ സനു താഹിറും മക്കളാണ്.
മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, അമല്‍ നീരദ്, നസ്രിയ, ഫഹദ്, ജ്യോതിര്‍മയി, ബേസില്‍ ജോസഫ് തുടങ്ങി നിരവധിപ്പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി