Latest News

കര്‍ഷകന്റെ വേഷത്തില്‍ ധ്യാനും മോഡേണ്‍ ലുക്കില്‍ ഗായത്രി അശോകനും; ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'; പുതിയ പോസ്റ്റര്‍ പുറത്ത്; ചിത്രം മെയ് റിലീസ്സായി തീയേറ്ററുകളില്‍

Malayalilife
കര്‍ഷകന്റെ വേഷത്തില്‍ ധ്യാനും മോഡേണ്‍ ലുക്കില്‍ ഗായത്രി അശോകനും; ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'; പുതിയ പോസ്റ്റര്‍ പുറത്ത്; ചിത്രം മെയ് റിലീസ്സായി തീയേറ്ററുകളില്‍

മൈന ക്രീയേഷന്‍സിന്റെ ബാനറില്‍ കെ.എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി ജെസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു. ധ്യാന്‍ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നത്.

അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്‍, ശിവന്‍കുട്ടന്‍, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രാജേഷ് പറവൂര്‍, രഞ്ജിത്ത് കലാഭവന്‍, ചിഞ്ചു പോള്‍, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രമേഷ് പണിക്കര്‍ ആണ് സഹനിര്‍മ്മാതാവ്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -സിറില്‍ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം -അശ്വഘോഷന്‍, സംഗീതം -ബിജിബാല്‍, വരികള്‍ -സന്തോഷ് വര്‍മ്മ, സാബു ആരക്കുഴ. എഡിറ്റര്‍ -കപില്‍ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനര്‍ -ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -വിനോദ് പറവൂര്‍, ആര്‍ട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാര്‍ എടപ്പാള്‍, മേക്കപ്പ് -രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ജയരാജ്, അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് ഓയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആര്‍.ഓ -പി.ശിവപ്രസാദ്, സ്റ്റില്‍സ് -ശ്രീനി മഞ്ചേരി, ഡിസൈന്‍സ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

swargathile katturumb movie poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES