Latest News

സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; വ്യത്യസ്ഥമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; വ്യത്യസ്ഥമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ണ്ടു ചിത്രങ്ങള്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,ന്നാതാന്‍ കേസ് കൊട് - പ്രേക്ഷകര്‍ക്കിടയില്‍ ഏറെ അംഗീകാരം നേടാന്‍ സഹായിച്ച ചിത്രങ്ങളായിരുന്നു ഇവ. രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ എന്ന സംവിധായകനാണ് ഈ ചിത്രങ്ങളുടെ സംവിധായകന്‍. ഈ രണ്ടു ചിത്രങ്ങളിലൂടെ ഏറെ പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഒരു സംവിധായകനായി മാറി.

ഇപ്പോഴിതാ തന്റെ മൂന്നാമതു ചിത്രമായ സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ ഒരു പ്രണയ കഥയുമായി എത്തുന്നു.ചലച്ചിത്ര വൃത്തങ്ങളില്‍ ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീക്ഷയും നല്‍കുന്ന ചിത്രമായി മാറിയിരിക്കുന്നു ഇത്.മെയ് പതിനാറിന് പ്രദര്‍ശനത്തിനെ
ത്തുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണിപ്പോള്‍ഏറെ വൈവിദ്ധ്യവും, കൗതുകവും നല്‍കുന്ന ഈ പോസ്റ്റര്‍മമ്മൂട്ടിക്കമ്പനി, പ്രഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ ഒഫീഷ്യല്‍ പേജുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.ഒരു പ്രണയ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കും വിധത്തിലാണ് പോസ്റ്ററിലെ അഭിനേതാക്കളുടെ ലുക്കും വേഷവിധാനവും ഒരുക്കിയിരിക്കുന്നത്.

രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നത്.
പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്റെ സാന്നിധ്യവുമുണ്ട്. കൊഴുമ്മല്‍ രാജീവനായി പ്രേഷകരുടെ മനംകവര്‍ന്ന കുഞ്ചാക്കോ ബോബന്റെ സാന്നിദ്ധ്യവും ഏറെ കൗതുകം പകരുന്നു. 

വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അജിത് തലപ്പള്ളിയും ഇമ്മാനുവല്‍ ജോസഫും ചേര്‍ന്നാണ്.
ഏറെ വിജയം നേടിയ അജഗജാന്തരം എന്ന ചിത്രത്തിനു ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഡോണ്‍ വിന്‍സന്റ് ഇണമിട്ടഇതിലെ ഗാനങ്ങള്‍ ഇതിനകം ഏറെ വൈറലായിരിക്കുന്നു.
ക്രിയേറ്റീവ് ഡയറക്ടര്‍ - സുധീഷ് ഗോപിനാഥ്.
ഛായാഗ്രഹണം - സബിന്‍ ഊരാളു കണ്ടി
എഡിറ്റിംഗ് - ആകാശ് തോമസ്.
കലാസംവിധാനം - ജിത്തു സെബാസ്റ്റ്യന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മണമ്പൂര്‍ .
പയ്യന്നൂരും പരിസരങ്ങളിലുമായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കു
ന്നത്.
. ശീ ഗോകുലംഫിലിംസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
വാഴൂര്‍ ജോസ്.

sureshanteyum sumalathayudeyum hrudayahariyaya pranayakadha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES