Latest News

സോഷ്യല്‍മീഡിയയുടെ ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല; ഒറ്റക്കൊമ്പന്‍ അടുത്ത വര്‍ഷം; പുതിയ അപ്ഡേറ്റുമായി സുരേഷ് ഗോപി

Malayalilife
സോഷ്യല്‍മീഡിയയുടെ ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല; ഒറ്റക്കൊമ്പന്‍ അടുത്ത വര്‍ഷം; പുതിയ അപ്ഡേറ്റുമായി സുരേഷ് ഗോപി

താടി കളഞ്ഞ ഒരു ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രം സുരേഷ് ഗോപി ഉപേക്ഷിച്ചെന്ന് ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുത്തന്‍ ലുക്കിലുള്ള പോസ്റ്റര്‍ പങ്കുവച്ച് ഒറ്റക്കൊമ്പന്‍ അടുത്ത വര്‍ഷം എത്തുമെന്ന് സുരേഷ ഗോപിയുടെ മറുപടി. 

കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കൊമ്പന് വേണ്ടി താടി വളര്‍ത്തിയ ലുക്കിലായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ഇന്നലെ അദ്ദേഹത്തിന്റെ താടി വടിച്ച ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ജി 250 ഉപേക്ഷിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

കേന്ദ്രമന്ത്രി ആയതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് മുന്‍പ് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പന്‍ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ സുരേഷ് ഗോപി തന്നെ രംഗത്തെത്തിയത് ആരാധകരെയും ആവേശത്തിലാഴ്ത്തി.

ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല, 2025' എന്നാണ് സുരേഷ് ?ഗോപി ഒറ്റക്കൊമ്പനിലെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല.

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. മാത്യു തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ല്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ 'കടുവ'യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം നിയമകുരുക്കില്‍ അകപ്പെട്ടു.

പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.
 

Read more topics: # സുരേഷ ഗോപി
suresh gopi update of ottakomban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES