മകള്‍ ഭാഗ്യക്കൊപ്പം തൃശൂര്‍ ലൂര്‍ദ് പള്ളിയിലെത്തി മാതാവിന്റെ രൂപത്തില്‍ സ്വര്‍ണകീരിടം സമര്‍പ്പിച്ച് സുരേഷ് ഗോപി;  നടന്‍ സമര്‍പ്പിച്ചത് അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടം; വീഡിയോ കാണാം

Malayalilife
topbanner
മകള്‍ ഭാഗ്യക്കൊപ്പം തൃശൂര്‍ ലൂര്‍ദ് പള്ളിയിലെത്തി മാതാവിന്റെ രൂപത്തില്‍ സ്വര്‍ണകീരിടം സമര്‍പ്പിച്ച് സുരേഷ് ഗോപി;  നടന്‍ സമര്‍പ്പിച്ചത് അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടം; വീഡിയോ കാണാം

കള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍  മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാനെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും എത്തി. കഴിഞ്ഞ പെരുന്നാളിന് ലൂര്‍ദ് പള്ളിയില്‍ എത്തിയപ്പോള്‍ സുരേഷ് ഗോപി മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നല്‍കുകയായിരുന്നു. 

തുടര്‍ന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. കിരീടം സമര്‍പ്പിക്കാന്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു

ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചത്.ഇന്ന് രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താന്‍ കൊണ്ടുവന്ന സ്വര്‍ണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം  ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു. 

ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കള്‍.

Read more topics: # സുരേഷ് ഗോപി
suresh gopi presenting the golden crown

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES