മലയാളികളുടെ പ്രിയപ്പെട്ട കുടുംബങ്ങളിലൊന്നാണ് നടന് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും മക്കളായ ഗോകുലും മാധവും എല്ലാം പ്രിയങ്കരരാണ്.ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്.
ബ്രിട്ടീഷ് കോളമ്പിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്. അനവധി പേര് ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച് കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍. അച്ഛന്റെ പാത പിന്തുടര്ന്ന് ഗോകുലും മാധവും സിനിമയില്‍ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പന് തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുല്‍ സുപരിചിതനാണ്. ദുല്‍ഖര്‍ സല്മാന് ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യില്‍ ഒരു പ്രധാന വേഷത്തില്‍ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്.
അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഗരുഡന്' ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുന് മാനുവല്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന് സ്റ്റീഫനാണ്. ബിജു മോനോന്, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തന്, ജഗദീഷ്, മേജര്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.