Latest News

ജിമ്മില്‍ ഡംബെലുകള്‍ക്ക് നടുവില്‍ നിന്നുള്ള ചിത്രവുമായി പൃഥിരാജ്; വനിതയുടെ കവര്‍ ഗേളായി എത്തിയ സന്തോഷം അറിയിച്ച് സുപ്രിയ; താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കൈയടി നേടുമ്പോള്‍

Malayalilife
topbanner
 ജിമ്മില്‍ ഡംബെലുകള്‍ക്ക് നടുവില്‍ നിന്നുള്ള ചിത്രവുമായി പൃഥിരാജ്; വനിതയുടെ കവര്‍ ഗേളായി എത്തിയ സന്തോഷം അറിയിച്ച് സുപ്രിയ; താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കൈയടി നേടുമ്പോള്‍

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥിരാജും സുപ്രിയയും, ഇരുവരും സോഷ്യല്‍മീഡിയയില്‍ അവരുടെ സന്തോഷങ്ങള്‍ പങ്ക് വക്കാറുണ്ട്. ഇന്നലെ താരദമ്പതികള്‍ തങ്ങളുടെ പേജുകള്‍ വഴി പുറത്ത് വിട്ട രണ്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു.പൃഥ്വിരാജ് ജിമ്മില്‍ ഡംബെലുകള്‍ക്ക് നടുവില്‍ നിന്നുള്ള ചിത്രം പങ്കുവച്ചപ്പോള്‍ താന്‍ വനിതയുടെ കവര്‍ ഗേളായി എത്തിയ സന്തോഷമാണ് സുപ്രിയ ആരാധകരുമായി പങ്ക് വച്ചത്. 

ഹലോ എന്നാണ് ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയ അടിക്കുറിപ്പ്. 
പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. 'കാളിയന്‍ ലോഡിം?ഗ്, ശരീരം കൂട്ടുക കുറക്കുക, പിന്നേം കൂട്ടുക വീണ്ടും കുറക്കുക.. നിസാരം.. ആംേ ടമഹമമൃ ഹീമറശിഴ, ആ നിങ്ങ ഇവിടെ വര്‍ക്കൗട്ട് ചെയ്ത് ഇരിപ്പാണോ രാജുവേട്ടാ ഞങ്ങള്‍ ദേ ഗോള്‍ഡിന്റെ വര്‍ക്ക് തുടങ്ങി, 1ന് പടം ഇറക്കി വിടണേ തലൈവരെ', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 

സു്പിയ താന്‍ ആദ്യമായി മോഡലായതിന്റെ സന്തോഷം കുറിപ്പിലൂടെയാണ് പങ്ക് വച്ചത്.കൈയ്യിലൊരു പുസ്തകവുമായി ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. വനിത ഇങ്ങനെയൊരാവശ്യത്തിനായി വിളിച്ചപ്പോള്‍ ഞാന്‍ ആശങ്കയിലായിരുന്നു. ആദ്യം നോ പറയാനാണ് തോന്നിയത്. മുന്‍പൊരിക്കലും ഞാന്‍ ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. എല്ലാ കാര്യത്തിലും എനിക്ക് ഉപദേശം തന്നിരുന്ന അച്ഛനും കൂടെയില്ല. എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാനായി പ്രചോദിപ്പിക്കുന്ന അച്ഛന് വേണ്ടി നീ ഇത് ചെയ്യണം എന്നായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട് പറഞ്ഞത്. 

മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ നിരവധി തവണ ക്യാമറയെ അഭിമുഖീകരിച്ചിട്ടണ്ട്, അതൊക്കെ ചോദ്യം ചോദിക്കാനായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് വ്യത്യസ്തമായൊരു അനുഭവമാണ്. അത് അനായാസമായി ചെയ്യുന്നവരോട് എനിക്കെപ്പോഴും ബഹുമാനമാണ്.
എന്റെ ആശങ്കകളും പേടിയുമെല്ലാം മാറ്റി ഞാന്‍ ഫോട്ടോ ഷൂട്ടിന് തയ്യാറാവുകയായിരുന്നു. പുതിയ കാര്യം ചെയ്യാന്‍ മമ്മ മടിക്കുന്നുണ്ടോ എന്ന് ആലിക്ക് എങ്ങാനും തോന്നിയാലോ എന്ന ചിന്തയുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇതിന് തയ്യാറായത്, ഇതെനിക്ക് ആദ്യം കാണിക്കാനുള്ളത് ഡാഡിയെ ആണെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. നിങ്ങളൊരു സ്റ്റാറാണെന്നായിരുന്നു ഉണ്ണിയുടെ കമന്റ്. ഞാനല്ല അത് നിങ്ങളാണ്, നിങ്ങളുടെ മാജിക്കല്‍ സ്റ്റൈലിനോട് നന്ദിയെന്നായിരുന്നു സുപ്രിയയുടെ മറുപടി.

സാഗര്‍ സൂര്യ, മിഥുന്‍ മാനുവല്‍ തോമസ്, വീണ നായര്‍, അശ്വതി തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. പൃഥ്വിരാജും ഇതേ ഫോട്ടോ പങ്കുവെച്ചെത്തിയിരുന്നു. ബോസ് ലേഡി വനിതയുടെ വിശേഷണം കൊള്ളാമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കടുവയ്ക്കു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന കാപ്പ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ക്രിസ് മസ് റിലീസാണ് കാപ്പ. ലൂസിഫറിനും ബ്രോ ഡാഡിക്കുശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന എമ്പുരാന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. വിദേശ രാജ്യങ്ങളാണ് എമ്പുരാന്റെ ലൊക്കേഷന്‍. ബ്‌ളസിയുടെ ആടുജീവിതം പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധയിലാണ് അഭിനയിക്കുന്നത്. 

 

supriya menon and prithwiraj

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES