Latest News

അധ്യാപന നിയമനത്തിനുള്ള പരീക്ഷാഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ഫോട്ടോ; കര്‍ണാടകയിലെ പരീക്ഷ വിവാദത്തില്‍; പരീക്ഷാ പേപ്പറിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

Malayalilife
അധ്യാപന നിയമനത്തിനുള്ള പരീക്ഷാഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ഫോട്ടോ; കര്‍ണാടകയിലെ പരീക്ഷ വിവാദത്തില്‍; പരീക്ഷാ പേപ്പറിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി മികച്ച സിനിമകളാണ് നിലവില്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്..സാധാരണയായി താരത്തിന്റെ സിനിമവിശേഷങ്ങള്‍ ആണ് പുറത്ത് വരാറുള്ളതെങ്കില്‍ ഇപ്പോള്‍ നടിയുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്..

കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് സണ്ണിയുടെ ചിത്രം ആലേഖനം ചെയ്തത്. ഹാള്‍ ടിക്കറ്റിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതികരിക്കുന്നത്.

ചിത്രം വന്നതിനെ തുടര്‍ന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ശിവമോഗ സൈബര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.പരീക്ഷാ സെന്റര്‍ ഇന്‍ചാര്‍ജ് ചന്നപ്പയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സിഇഎന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ ഇന്ത്യ ടുഡേയോട് പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ സണ്ണി ലിയോണിന്റെ ജന്മദിനമായതില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു.

അതേസമയം, 'രംഗീല', 'വീരമാദേവി', 'ഷീറോ', 'ഷീറോ', 'കൊക കൊല', 'ഹെലന്‍', 'ദ ബാറ്റില്‍ ഓഫ് ഭീമ കൊറിഗന്‍', 'ചാംപ്യന്‍' എന്നിവയാണ് സണ്ണിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. 'ഒ മൈ ഗോസ്റ്റ്' എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

sunny leones pic on hall ticket

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക