മകള്‍ നിഷയുടെ ഏഴാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍;  നീ എപ്പോഴത്തേയും പോലെ പുഞ്ചിരിക്കുന്നതും സന്തോഷവതിയായിരിക്കുന്നുതും കാണാനാണ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് കുറിച്ച് താരം

Malayalilife
മകള്‍ നിഷയുടെ ഏഴാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍;  നീ എപ്പോഴത്തേയും പോലെ പുഞ്ചിരിക്കുന്നതും സന്തോഷവതിയായിരിക്കുന്നുതും കാണാനാണ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് കുറിച്ച് താരം

കള്‍ നിഷയുടെ ഏഴാം പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ താരവും ഭര്‍ത്താവായ ഡാനിയല്‍ വെബ്ബറും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. മകള്‍ സന്തോഷത്തോടെ ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സണ്ണി ലിയോണ്‍ നിഷയ്ക്ക് ജന്മദിനാശംസയായി കുറിച്ചു. 

എന്റെ നിഷയ്ക്ക് ഏഴാം ജന്മദിനാശംസകള്‍, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീ എപ്പോഴുത്തേയും പോലെ പുഞ്ചിരിക്കുന്നതും തിളങ്ങുന്നതും സന്തോഷവതിയായിരിക്കുന്നുതും കാണാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്,' എന്നാണ് താരം കുറിച്ചത്.

'നിന്നോടുള്ള സ്‌നേഹം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയില്ല, ദൈവത്തിന്റെ സമ്മാനമാണ് നീ' ഡാനിയല്‍ വെബ്ബര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിഷയോടുള്ള ചിത്രത്തോടൊപ്പം കുറിച്ചു.

സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. നിഷയാണ് ഇരുവരുടേയും ആ?ദ്യത്തെ കുട്ടി. 2017 ലാണ് സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ?ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണി സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്. തുടര്‍ന്ന് സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നീ ഇരട്ടക്കുട്ടികളേയും സ്വീകരിച്ചു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

sunny leone celebrates daughters birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES