സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജ റോസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് റോയ്.സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റോയ് വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിച്ച ഒന്നിയിരുന്നു.ഇപ്പോളിതാ നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സുനില്‍ ഇബ്രാഹിം.
സുനിലിന്റെ കുറിപ്പ് -
റോയ് സിനിമ കണ്ടവര്‍ എന്നോട് ഏറ്റവുമധികം ചോദിക്കുന്ന രണ്ടാമത്തെ ചോദ്യം ഷൈന്‍ ടോം ചാക്കോയെപ്പറ്റിയാണ്.എന്ത് മിതമായാണ് അജിത് ഈശ്വര്‍ എന്ന പോലീസ് കഥാപാത്രം ചെയ്തിരിക്കുന്നതെന്നും പുതിയ അഭിമുഖങ്ങളിലും സിനിമകളിലും കാണുന്ന ആളേയല്ലല്ലോ റോയ് സിനിമയിലെ ഷൈന്‍ എന്നുമൊക്കെ... റോയ് ഷൂട്ട് ചെയ്തത് ഈ പുതിയ ഷൈന്‍ ടോം അവതരിക്കുന്നതിനും മുന്‍പാണ് എന്നതാണ് പലരും കണ്ടെത്തുന്ന കാരണം.
ഷൈന്‍ ടോം ചാക്കോ ഉഗ്രന്‍ നടനാണ്. അത് ഞങ്ങള്‍ക്ക് ചാപ്റ്റഴ്‌സിലെ ചൂണ്ടയിലൂടെ ബോധ്യപ്പെട്ടതാണ്. അവിടെ നിന്നും വീണ്ടും ഒരുപാട് മെച്ചപ്പെട്ട നടനെയാണ് റോയ് സെറ്റിലെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടത്. കഥാപാത്രങ്ങളും സംവിധായകനും ആവശ്യപ്പെടുന്നത് കൃത്യമായി കൊടുക്കാന്‍ അന്നും ഇന്നും ആള്‍ക്ക് നന്നായി അറിയാം.
റോയ് ഷൂട്ട് ചെയുന്നത് ഇപ്പോഴാണെങ്കിലും അജിത് ഈശ്വര്‍ എന്ന കഥാപാത്രം ഇങ്ങിനെ തന്നെ ഷൈന്‍ ചെയ്യുമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത
(ഒന്നാമത്തെ ചോദ്യം റോയ് സെക്കന്റ് പാര്‍ട്ട് ഉണ്ടോ എന്നാണ്)