മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സുബി സുരേഷ് വിടവാങ്ങിയിട്ട് ഒന്നരമാസം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴും ആ വിയോഗം ഉള്‍ക്കൊളളാന്‍ കഴിയാത്ത പ്രിയപ്പെട്ടവര്‍ക്കും ആരാധകര്‍ക്കും മുന്നില്‍ താരത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന പോസ്റ്റുകളാണ് ഓരോ ദിവസവും സഹോദരന്‍ പങ്കുവെക്കുന്നത്. അമ്മയ്ക്കും അച്ഛനും അനിയനും ഭാര്യയ്ക്കും കുഞ്ഞിനും എല്ലാം ഏറെ പ്രിയപ്പെട്ട സുബിയുടെ വിയോഗം ആ കുടുംബത്തിന് താങ്ങാനാകാത്ത വേദനയാണ് നല്‍കിയത്. ഇപ്പോഴും അതില്‍ നിന്നും കരകയറിയിട്ടില്ലാത്ത കുടുംബം സുബിയുടെ ഓര്‍മ്മകളില്‍ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്.
സുബിയുടെ ബന്ധുക്കളും ആരാധകരും എല്ലാം ഒരുപോലെ കാത്തിരുന്ന വാര്‍ത്തയായിരുന്നു സുബിയുടെ വിവാഹം. കൂട്ടുകാരനുമായി വിവാഹം കഴിക്കാനുള്ള ആലോചനകള്‍ നടക്കവേയാണ് സുബിയ്ക്ക് സുഖമില്ലാതായതും മരണം സംഭവിച്ചതുമെല്ലാം. എന്നാല്‍, ഇപ്പോഴിതാ, ഒരു മണിവാട്ടിയായി സുബി ഒരുങ്ങിയ ചിത്രമാണ് അനിയാന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു മാലാഖയെ പോലെ തൂവെള്ള ഗൗണണിഞ്ഞ്, കയ്യില്‍ മനോഹരമായ പൂക്കളേന്തി മണവാട്ടിപ്പെണ്ണായി ഒരുങ്ങിയ സുബിയെ കണ്ടാല്‍ ഒരു മാലാഖ തന്നെയാണെന്നാണ് ആരാധകരും പറഞ്ഞിരിക്കുന്നത്.
മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍, ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍ സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല, പക്ഷേ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്നേഹത്താല്‍ അവരുടെ സാന്നിധ്യം ഞങ്ങള്‍ അറിയുന്നു എന്നാണ് അനിയന്‍ എബി കണ്ണീരോടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരികുന്നത്. സുബിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന അനിയന്റെ ഓരോ പോസ്റ്റുകളും കണ്ണീരോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അക്കൂട്ടത്തില്‍ അവസാനത്തേതായി പുറത്തു വന്ന ഈ പോസ്റ്റിനു താഴെ നെഞ്ചുപൊട്ടുന്ന വേദനയിലാണ് ആരാധകരും കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
മിസ് യു ചേച്ചി.. ശരിക്കും ഒരു മാലാഖ തന്നെയാണ്.. ഞങ്ങളുടെ ഹൃദയത്തില്‍ ചേച്ചി ഇപ്പോഴുമുണ്ട്.. എന്നിങ്ങനെയുള്ള കമന്റുകളാണ് ഇതിനു താഴെ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, സുബിയെ ഒരു മണവാട്ടിപ്പെണ്ണായി കാണാന്‍ ഏറ്റവുമധികം കൊതിച്ച അമ്മ ഈ ചിത്രം കണ്ടയുടന്‍ മാറോടടക്കിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം ഇപ്പോഴും സുബിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും കരകയറാന്‍ കഴിയാതെ ഉഴലുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 22നാണ് തന്റെ 42-ാം വയസില്‍ സുബി മരണത്തിനു കീഴടങ്ങിയത്. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു. 'സിനിമാല' എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജസേനന്‍ സംവിധാനം ചെയ്ത 'കനകസിംഹാസനം' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 'പഞ്ചവര്‍ണതത്ത', 'ഡ്രാമ', '101 വെഡ്ഡിങ്', 'ഗൃഹനാഥന്‍', 'കില്ലാഡി രാമന്‍', 'ലക്കി ജോക്കേഴ്സ്', 'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'തസ്‌കര ലഹള', 'ഹാപ്പി ഹസ്ബന്‍ഡ്സ്', 'ഡിറ്റക്ടീവ്', 'ഡോള്‍സ്' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു.