മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശ്രീനിവാസന്‍. ഒരു നടന്‍ എന്ന നിലയിലും സംവിധായകനും എഴുത്തുകാരനും എന്ന നിലയിലും തിളങ്ങി നിന്നിരുന്ന താരങ്ങളില്‍ ഒരാള്‍ ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹം തിരക്കഥ എഴുതിയ പല സിനിമകളും ഇന്നും മലയാള സിനിമയിലെ ക്ലാസിക്കുകള്‍ ആണ്.
മലയാള സിനിമയില്‍ ഇനിയും ഏറെക്കാലാം ശ്രീനിവാസന്റെ സാനിധ്യം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അറുപത്തിയാറ് പിന്നിട്ടിരിക്കുന്ന താരം അടുത്തിടെ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച മഴവില്‍ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയത് എല്ലാവര്‍ക്കും ഹൃദ്യമായ കാഴ്ചയായി മാറിയിരുന്നു.
അസുഖം ബാധിച്ച ശേഷം പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന താരം വളരെ നാളുകള്‍ക്ക് ശേഷം പൊതു ചടങ്ങില്‍ എത്തിയത് എല്ലാവര്‍ക്കും സന്തോഷം പകരുന്ന കാഴ്ചയായി. ഒപ്പം ശ്രീനിവാസനെ മോ?ഹന്‍ലാല്‍ ചുംബിക്കുന്ന രംഗങ്ങളും വൈറലായിരുന്നു.ഇപ്പോഴിതാ തന്റെ രോ?ഗാവസസ്ഥയെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍. ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് കുറ്റബോധം തോന്നിയിട്ടില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
'കുറ്റബോധം തോന്നേണ്ട വിധത്തില്‍ മോശമായി ജീവിച്ചു എന്നൊരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാല്‍ ഞാന്‍ വലിക്കും. അത്രയ്ക്കും അഡിക്ഷന്‍ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശ മേയുള്ളൂ; കഴിയുമെങ്കില്‍ പുകവലിക്കാതിരിക്കുക''.-ശ്രീനിവാസന്‍ പറയുന്നു.'ജീവിതത്തെക്കുറിച്ച് കുറ്റബോധം തോന്നുന്നുണ്ടോ ?' എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് ഇത്.