Latest News

നസീര്‍ സാര്‍  സംവിധാനം ചെയ്യാനുള്ള ഉള്ള ആഗ്രഹം പറഞ്ഞപ്പോള്‍ വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ' എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്; എന്നാല്‍ നസീര്‍ മരിച്ചപ്പോഴുള്ള ലാലിന്റെ കുറിപ്പ് കണ്ട് ഞാന്‍ പൊട്ടിത്തെറിച്ചു; മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നത് വെറുതേയല്ല;  ശ്രീനിവാസന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife

മലയാള സിനിമ പ്രേമികള്‍ എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട്. അവരുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും കൗണ്ടര്‍ ടൈമിംഗും ആവര്‍ത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത പ്രേക്ഷകര്‍ ആരും തന്നെ ഉണ്ടാവാന്‍ ഇടയില്ല.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരസംഘടനയായ അമ്മയുടെ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്സ് എന്ന പരിപാടിയില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒരേ വേദിയില്‍ എത്തിയതും സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു.

അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീനിവാസന്‍ അതില്‍ നിന്നൊക്കെ മുകതനായി തിരിച്ചെത്തിയപ്പോള്‍ സ്‌നേഹചുംബനം നല്‍കിയാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ശ്രീനിയെ ചേര്‍ത്തുപിടിച്ച് കവിളില്‍ മുത്തം നല്‍കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ അന്ന് ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാലിപ്പോള്‍ ശ്രീനിവാസന്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വാക്കുകള്‍ ഇങ്ങനെ

'ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ വച്ച് മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്, ചാനലുകാര്‍ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന്. എന്തെങ്കിലും മോഹന്‍ലാലിന്റെ ഒപ്പം ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തില്‍ ഉള്ള മറുപടിയാണ് ശ്രീനിവാസന്‍ നല്‍കിയത്. ' 

മാ്ത്രമല്ല പ്രേം നസീറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സിനിമ സംവിധാനം ചെയ്യണം എന്ന്. എന്നോട് അത് നസീര്‍ സാര്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയാം എന്ത് കൊണ്ടാണ് ആ സിനിമ നടക്കാതെ പോയത് എന്ന്. കടത്തനാടന്‍ അമ്പാടിയില്‍ നായകന്‍ ലാല്‍ ആയിരുന്നു. ചെറിയ റോളില്‍ ആയിരുന്നു നസീര്‍ സാര്‍. ആ സമയത്താണ് സാര്‍ എന്നോട് ലാലിനെ വച്ചൊരു സിനിമ ചെയ്യണം എന്ന് പറയുന്നത്. ലാലിനോട് സംസാരിക്കണം എന്നും പറഞ്ഞു. 

ഒരു ദിവസം ഞാന്‍ ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞു. വയസ്സുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയില്ലേ എന്നാണ് എന്നോട് ചോദിക്കുന്നത്. ലാലിന് ഇഷ്ടം അല്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, എന്നോട് ഇങ്ങനെ പറഞ്ഞിട്ട് എന്താ കാര്യം എന്ന് ഞാന്‍ മറുപടിയും കൊടുത്തു. മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് അതിനെപ്പറ്റിയെല്ലാം എഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

sreenivasan about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES